ml_tn_old/act/12/intro.md

2.4 KiB
Raw Permalink Blame History

അപ്പോസ്തല പ്രവര്‍ത്തികള്‍ 12 പൊതുവായ കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ബര്‍ന്നബാസ് ശൌലിനെ തര്‍സോസില്‍ നിന്നും മടക്കി കൊണ്ടുവരികയും അവര്‍ ഒരുമിച്ചു അന്ത്യോക്യയില്‍ നിന്നുള്ള ധനശേഖരം യെരുശലേമില്‍ നല്‍കുകയും ചെയ്യുമ്പോള്‍ (11:25-30) ഹെരോദാവ് രാജാവിന് എന്തു സംഭവിച്ചുവെന്ന് അദ്ധ്യായ12 പറയുന്നു. അവന്‍ സഭയിലെ നിരവധി നേതാക്കന്മാരെ വധിക്കുകയും, പത്രോസിനെ കാരാഗൃഹത്തില്‍ അടക്കുകയും ചെയ്തു. കാരാഗൃഹത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ദൈവം പത്രോസിനെ സഹായിച്ചനന്തരം, ഹെരോദാവ് കരാഗൃഹ കാവല്‍ക്കാരെ വധിക്കുകയും, പിന്നീട് ദൈവം ഹേരോദാവിനെ കൊല്ലുകയും ചെയ്തു. അധ്യായത്തിന്‍റെ അവസാന വാക്യത്തില്‍, ബര്‍ന്നബാസും ശൌലും എപ്രകാരം അന്ത്യോക്യയിലേക്ക് മടങ്ങി വന്നു എന്നും ലൂക്കോസ് പ്രസ്താവിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

പ്രതിനിധാനം ചെയ്യുക

”ദൈവവചനം” വളരുകയും നിരവധിയായി തീരുകയും ചെയ്യുന്ന ഒരു ജീവനുള്ള വസ്തുവായി പ്രസ്താവിക്കപ്പെടുന്നു. (കാണുക: [[rc:///tw/dict/bible/kt/wordofgod]]ഉം [[rc:///ta/man/translate/figs-personification]]ഉം)