ml_tn_old/act/07/intro.md

7.2 KiB
Raw Permalink Blame History

അപ്പോ.07 പൊതുവായ കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ചില പരിഭാഷകള്‍ കവിതയുടെ ഓരോ വരികളും കൂടുതല്‍ എളുപ്പത്തില്‍ വായിക്കേണ്ടതിനായി ഏറ്റവും വലത്തു വശത്ത് ചേര്‍ത്ത് ശേഷം ഭാഗത്ത് ഉള്ളതുപോലെ ക്രമീകരിക്കുന്നു. ULT പഴയനിയമത്തിലെ ഉദ്ധരണി ആയ 7:42-43ഉ 49-50ഉ അപ്രകാരം ചെയ്തിരിക്കുന്നു.

8:1 ഈ അദ്ധ്യായത്തിലെ പ്രതിപാദ്യത്തിന്‍റെ ഭാഗമായി ഇരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“സ്തെഫാനോസ് പറഞ്ഞു”

സ്തെഫാനോസ് യിസ്രായേലിന്‍റെ ചരിത്രം സംക്ഷിപ്തമായി പ്രസ്താവിച്ചു. യിസ്രായേല്യര്‍ അവരെ നയിക്കുവാനായി ദൈവം നിയമിച്ചാക്കിയവരെ നിരാകരിച്ചു കളഞ്ഞതിനെ താന്‍ പ്രത്യേകാല്‍ എടുത്തു പറഞ്ഞു. കഥയുടെ അന്ത്യത്തില്‍, ദുഷ്ടരായ യിസ്രായേല്യര്‍ എപ്രകാരം ദൈവത്താല്‍ നിയമിക്കപ്പെട്ടവരെ തള്ളിക്കളഞ്ഞുവോ അതുപോലെ ദൈവം അവര്‍ക്ക് വേണ്ടി നിയമിച്ച യേശുവിനെയും താന്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന യഹൂദ നേതാക്കന്മാര്‍ തള്ളിക്കളഞ്ഞു എന്ന് പ്രസ്താവിച്ചു.

പരിശുദ്ധാത്മപൂര്‍ണ്ണന്‍”

പരിശുദ്ധാത്മാവ് പൂര്‍ണ്ണമായി സ്തെഫാനോസിനെ നിയന്ത്രിച്ചിരുന്നത് കൊണ്ട് ദൈവം താന്‍ പറയണമെന്ന് നിശ്ചയിച്ചത് മാത്രമാണ് പറയുവാന്‍ ഇടയായത്.

മുന്‍നിര്‍ണ്ണയം

ഒരു ഗ്രന്ഥകാരന്‍ താന്‍ പ്രസ്താവിക്കുന്ന കാര്യം അപ്പോള്‍ സുപ്രധാനമല്ലെങ്കിലും പിന്നീട് കഥയില്‍ പ്രാധാന്യമര്‍ഹിക്കുന്നതായി വരുന്നതിനെ മുന്‍ നിര്‍ണ്ണയം എന്ന് പറയുന്നു. ലൂക്കോസ് പൌലോസ് എന്നറിയപ്പെടുന്ന ശൌലിനെ, ഇവിടെ, ഈ സംഭവത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നില്ല എങ്കിലും സൂചിപ്പിക്കുന്നു. ഇതു എന്തുകൊണ്ടെന്നാല്‍ അപ്പോസ്തല പ്രവര്‍ത്തികളുടെ ശേഷമുള്ള ഭാഗത്തു പൌലോസ് ഒരു പ്രധാന വ്യക്തിയാണ്.

ഈ അധ്യായത്തില്‍ പ്രധാനപ്പെട്ട അലങ്കാര പ്രയോഗങ്ങള്‍

നല്‍കപ്പെട്ടിരിക്കുന്ന വിവരം

സ്തെഫാനോസ് മോശെയുടെ ന്യായപ്രമാണം നന്നായി അറിയുന്ന യഹൂദന്മാരോട് സംസാരിക്കുന്നു, ആയതിനാല്‍ തന്‍റെ ശ്രോതാക്കള്‍ക്ക് നന്നായി അറിയുന്ന കാര്യങ്ങള്‍ താന്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ നിങ്ങളുടെ വായനക്കാര്‍ സ്തെഫാനോസ് പ്രസ്താവിക്കുന്ന കാര്യം ഗ്രഹിക്കേണ്ടതിനു ചില വസ്തുതകള്‍ വിശദീകരിക്കേണ്ടി വരും. ഉദാഹരണമായി, യോസേഫിന്‍റെ സഹോദരന്മാര്‍ “അവനെ മിസ്രയീമിലേക്കു വിറ്റു” ([അപ്പോ.7:9]9../../act/07/09.md), യോസേഫ് മിസ്രയീമില്‍ അടിമയായി പോകുന്നത്. (കാണുക: rc://*/ta/man/translate/figs-explicit)

കാവ്യാലങ്കാരം

യോസേഫ് “മിസ്രയീമില്‍” ഭരണം നടത്തുന്നതും ഫറവോന്‍റെ ഭവനത്തിന്മേല്‍ ഭരണം നടത്തുന്നതും സ്തെഫാനോസ് പറയുന്നത്. ഇതിനാല്‍ താന്‍ അര്‍ത്ഥമാക്കുന്നത് മിസ്രയീമില്‍ ഉള്ള സകല ജനങ്ങളെയും ഫറവോന്‍റെ അധീനതയില്‍ ഉണ്ടായിരുന്ന സകല സമ്പത്തിന്‍മേലും യോസേഫ് ഭരണം നടത്തിയിരുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metonymy)

ഈ അധ്യായത്തില്‍ ഉള്ള മറ്റു പരിഭാഷ പ്രയാസങ്ങള്‍

പശ്ചാത്തല അറിവ്

സ്തെഫാനോസ് അഭിസംബോധന ചെയ്തു വന്നിരുന്ന യെഹൂദാ നേതാക്കന്മാര്‍ മുന്‍പേ തന്നെ സ്തെഫാനോസ് പറഞ്ഞു വന്നിരുന്ന സംഭവങ്ങളെ കുറിച്ച് നന്നായി കേട്ടറിഞ്ഞവര്‍ ആയിരുന്നു. മോശെ ഉല്‍പ്പത്തി പുസ്തകത്തില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ അവര്‍ അറിഞ്ഞിരുന്നു. ഉല്‍പ്പത്തി പുസ്തകം നിങ്ങളുടെ ഭാഷയില്‍ തര്‍ജ്ജിമ ചെയ്തിട്ടില്ലെങ്കില്‍, സ്തെഫാനോസ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ വായനക്കാര്‍ ഗ്രഹിക്കുന്നത് പ്രയാസമായിരിക്കും.