ml_tn_old/2th/02/intro.md

2.9 KiB

2 തെസ്സലോനിക്യര്‍ 02 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“അവിടുത്തോടു കൂടെ ആയിരിക്കേണ്ടതിനു ഒരുമിച്ചു കൂട്ടി ചേര്‍ക്കപ്പെട്ടതായ”

ഈ വചന ഭാഗം സൂചിപ്പിക്കുന്നത് തന്നില്‍ വിശ്വസിച്ചവരെ കൂട്ടിച്ചേര്‍ക്കുവാനായി യേശു തന്‍റെ അടുക്കലേക്കു അവരെ വിളിക്കുന്നതായ സമയത്തെ സൂചിപ്പിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ക്രിസ്തുവിന്‍റെ അവസാനത്തെ മഹത്വ പ്രത്യക്ഷത ആയിരിക്കുമോ അല്ലയോ എന്നതില്‍ പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ട്. (കാണുക:rc://*/tw/dict/bible/kt/believe)

അധര്‍മ്മ മൂര്‍ത്തി

ഇത് തന്നെയാണ് “വിനാശക പുത്രന്‍” എന്നും “അക്രമകാരി” എന്നും ഈ അധ്യായത്തില്‍ രേഖപ്പെടുത്തി ഇരിക്കുന്നത്. പൌലോസ് ഇവനെ സാത്താനോടുകൂടെ വളരെ ക്രിയാത്മകമായി ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുവനായി ബന്ധപ്പെടുത്തിയിരിക്കുന്നു. (കാണുക:rc://*/tw/dict/bible/kt/antichrist)

ദൈവാലയത്തില്‍ ഇരിക്കുന്നു.

പൌലോസ് ഈ ലേഖനം എഴുതി പല വര്‍ഷങ്ങള്‍ക്കു ശേഷം റോമക്കാര്‍ യെരുശലേം ദേവാലയം നശിപ്പിച്ചതിനെ അദ്ദേഹം സൂചിപ്പിക്കുന്നതായിരിക്കാം. അല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന ഒരു അക്ഷരീക ദേവാലയത്തെ താന്‍ സൂചിപ്പിക്കുന്നതാകാം, അല്ലെങ്കില്‍ ആത്മീയ ദേവാലയം ആകുന്ന ദൈവസഭയെ സൂചിപ്പികുന്നതും ആകാം. (കാണുക:rc://*/ta/man/translate/figs-explicit)