ml_tn_old/2th/01/intro.md

2.9 KiB

2 തെസ്സലോനിക്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വാക്യങ്ങള്‍ 1-2 ഈ ലേഖനത്തിനു ഔപചാരികമായ മുഖവുര നല്‍കുന്നു. പുരാതന കിഴക്കന്‍ പ്രദേശങ്ങളിലെ കത്തുകളില്‍ ഈ വിധത്തില്‍ ഉള്ള മുഖുവുരകള്‍ സാധാരണം ആയിരുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ പ്രയാസങ്ങള്‍

വിരോധാഭാസം

ഒരു വിരോധാഭാസം എന്ന് പറയുന്നത് വിവരിക്കുവാന്‍ അസാദ്ധ്യം എന്ന് തോന്നുന്നു എങ്കിലും വാസ്തവമായ പ്രസ്താവന ആകുന്നു. 4-5 വാക്യങ്ങളില്‍ ഇപ്രകാരം ഉള്ള ഒരു വിരോധാഭാസം സംഭവിക്കുന്നു: “നിങ്ങളുടെ സകല പീഡനങ്ങളിലും നിങ്ങള്‍ക്ക് ഉണ്ടായിരുന്ന ദീര്‍ഘക്ഷമയെയും വിശ്വാസത്തെയും കുറിച്ച് ഞങ്ങള്‍ സംസാരിക്കുന്നു. നിങ്ങള്‍ സഹിച്ച സകല ദുരിതങ്ങളേയും കുറിച്ച് ഞങ്ങള്‍ സംസാരിക്കുന്നു.ഇത് ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധിയുടെ ഒരു അടയാളം ആകുന്നു.” സാധാരണയായി ജനങ്ങള്‍ പീഡനങ്ങള്‍ നേരിടുമ്പോള്‍ ദൈവത്തില്‍ വിശ്വസിക്കുക എന്നുള്ളത് ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധിയുടെ അടയാളം ആകുന്നു എന്ന് കരുതാറില്ല. എന്നാല്‍ 5-10 വാക്യങ്ങളില്‍ പൌലോസ് വിശദീകരിക്കുന്നത് തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കുന്നു എന്നും അവരെ ഉപദ്രവിക്കുന്നവര്‍ക്ക് അവിടുന്ന് എപ്രകാരം ന്യായവിധി നടത്തുന്നു എന്നും ആകുന്നു.(2 തെസ്സലൊനിക്യര്‍ 1:4-5)