ml_tn_old/2pe/front/intro.md

9.3 KiB

പത്രോസിന്‍റെ രണ്ടാം ലേഖനം ആമുഖം

ഭാഗം 1: പൊതു ആമുഖം

2 പത്രോസിന്‍റെ പുസ്തകത്തിന്‍റെ രൂപരേഖ

1. ആമുഖം (1: 1-2) 1. (1: 3-21) 1 ദൈവം നമ്മെ പ്രാപ്തരാക്കുന്നതിനാൽ നല്ല ജീവിതം നയിക്കാനുള്ള ഓർമ്മപ്പെടുത്തൽ. വ്യാജ ഉപദേഷ്ടാക്കന്മാര്‍ക്കെതിരായ മുന്നറിയിപ്പ് (2: 1-22) 1. യേശുവിന്‍റെ രണ്ടാം വരവിനായി തയ്യാറെടുക്കുന്നതിനുള്ള പ്രോത്സാഹനം (3: 1-17)

പത്രോസിന്‍റെ രണ്ടാം ലേഖനം എഴുതിയത് ആര്?

ഗ്രന്ഥകാരന്‍ ശീമോന്‍ പത്രോസ് ആണെന്ന് സ്വയം വെളിപ്പെടുത്തുന്നു. ശിമോൻ പത്രോസ് ഒരു അപ്പോസ്തലനായിരുന്നു.  പത്രോസിന്‍റെ ഒന്നാം ലേഖനവും താന്‍ എഴുതി. മരിക്കുന്നതിന് തൊട്ടുമുമ്പ് റോമിലെ ഒരു ജയിലിൽ ആയിരിക്കുമ്പോഴാണ് പത്രോസ് ഈ ലേഖനം എഴുതിയത്. പത്രോസ് ഈ കത്തിനെ തന്‍റെ രണ്ടാമത്തെ ലേഖനം എന്ന് വിളിച്ചു, അതിനാൽ 1 പത്രോസിന് ശേഷം എഴുതി എന്ന് അനുമാനിക്കാം. തന്‍റെ ആദ്യ ലേഖനത്തിന്‍റെ അതേ പ്രേക്ഷകരെ അദ്ദേഹം അഭിസംബോധന ചെയ്തിട്ടുണ്ട്. ഏഷ്യാമൈനറിൽ ചിതറിക്കിടക്കുന്ന ക്രിസ്ത്യാനികളായിരിക്കാം വായനക്കാര്‍.

2 പത്രോസിന്‍റെ ഉള്ളടക്കം എന്താണ്?

വിശ്വാസികളെ നല്ല ജീവിതം നയിക്കാൻ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പത്രോസ് ഈ ലേഖനം എഴുതിയത്. യേശു മടങ്ങിവരാൻ വളരെയധികം സമയമെടുക്കുന്നുവെന്ന് പറയുന്ന വ്യാജ ഉപദേശകരെക്കുറിച്ച് അവൻ അവർക്ക് മുന്നറിയിപ്പ് നൽകി. യേശുവിന്‍റെ മടങ്ങി വരവ് താമസിക്കുകയല്ല  പകരം, ആളുകൾ രക്ഷിക്കപ്പെടുന്നതിനായി മാനസാന്തരപ്പെടാൻ ദൈവം സമയം നൽകുകയാകുന്നു എന്ന് അവരോടു പറഞ്ഞു.

ഈ പുസ്തകത്തിന്‍റെ ശീർഷകം വിവർത്തനം ചെയ്യേണ്ടതെങ്ങനെ?

പരിഭാഷകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത തലക്കെട്ടായ ""2 പത്രോസ്"" അല്ലെങ്കിൽ ""രണ്ടാമത്തെ പത്രോസ്."" അല്ലെങ്കിൽ ""പത്രോസിന്‍റെ രണ്ടാമത്തെ ലേഖനം"" അല്ലെങ്കിൽ ""പത്രോസ് എഴുതിയ രണ്ടാമത്തെ ലേഖനം"" തുടങ്ങിയ വ്യക്തമായ തലക്കെട്ട് അവർക്ക് തിരഞ്ഞെടുക്കാം. (കാണുക: rc://*/ta/man/translate/translate-names)

ഭാഗം 2: സുപ്രധാന മത-സാംസ്കാരിക ആശയങ്ങൾ

പത്രോസ് ആരെയാണ് എതിർത്തത്? പത്രോസ് പരാമര്‍ശിക്കുന്ന ആളുകൾ ജ്ഞാനവാദികൾ ആണ്. ഈ അദ്ധ്യാപകർ സ്വന്തം നേട്ടത്തിനായി തിരുവെഴുത്തുകളെ വളച്ചൊടിച്ചു. അവർ അധാർമ്മികമായ രീതിയില്‍ ജീവിക്കുകയും, അത് ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്തു.

തിരുവെഴുത്തുകള്‍ ദൈവനിവേശിതമാകുന്നു എന്നതിന്‍റെ അർത്ഥമെന്താണ്? വേദഗ്രന്ഥം വളരെ പ്രധാനപ്പെട്ട ഒന്നാണ്. 2 ഓരോ വേദരചയിതാക്കള്‍ക്കും അവരുടേതായ വ്യത്യസ്തമായ രചനാരീതികൾ ഉള്ളപ്പോൾ തന്നെ, ദൈവമാണ് യഥാർത്ഥ ഗ്രന്ഥകാരന്‍ (1: 20-21) എന്ന് മനസ്സിലാക്കാൻ പത്രോസ് വായനക്കാരെ സഹായിക്കുന്നു.

ഏകവും ബഹുവചനവുമായ ""നിങ്ങൾ""

ഈ പുസ്തകത്തിൽ ""ഞാൻ"" എന്ന വാക്ക് പത്രോസിനെ സൂചിപ്പിക്കുന്നു. കൂടാതെ, ""നിങ്ങൾ"" എന്ന വാക്ക് എല്ലായ്പ്പോഴും ബഹുവചനമാണ്, അത് പത്രോസിന്‍റെ പ്രേക്ഷകരെ സൂചിപ്പിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-exclusive]], [[rc:///ta/man/translate/figs-you]])

2 പത്രോസിന്‍റെ പുസ്തകത്തിലെ പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്? ഇനിപ്പറയുന്ന വാക്യങ്ങൾ, ബൈബിളിന്‍റെ ചില പുതിയ പരിഭാഷകളില്‍ പഴയ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. യു‌എൽ‌ടി ആധുനിക ശൈലിയിലുള്ളതാണ്, ഒപ്പം പഴയ ശൈലിയെ ഒരു അടിക്കുറിപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. പ്രാദേശികമായി ബൈബിളിന്‍റെ ഒരു വിവർത്തനം പൊതുവായി ഉപയോഗത്തിലുണ്ട് എങ്കില്‍, വിവർത്തകർ ആ പതിപ്പുകളെയും ഉപയോഗിക്കുന്നത് പരിഗണിക്കണം. അങ്ങിനെയൊന്ന് ഇല്ലെങ്കിൽ, ആധുനിക രീതികള്‍ പിന്തുടരാൻ പരിഭാഷകരെ നിർദ്ദേശിക്കുന്നു.

  • ""അന്ധതമസ്സിന്‍റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി സൂക്ഷിക്കണം"" (2: 4). ചില ആധുനിക പതിപ്പുകളും പഴയ പതിപ്പുകളും ""ന്യായവിധി വരെ താഴ്ന്ന ഇരുട്ടിന്‍റെ കുഴികളിൽ സൂക്ഷിക്കേണ്ടതുണ്ട്.""
  • ""അവർ നിങ്ങളോടൊപ്പം വിരുന്നു കഴിക്കുമ്പോൾ അവരുടെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ ആസ്വദിക്കുന്നു"" (2:13). ചില പതിപ്പുകളിൽ, ""അവർ നിങ്ങളോടൊപ്പം സ്നേഹ വിരുന്നുകളിൽ വിരുന്നു കഴിക്കുമ്പോൾ അവരുടെ പ്രവർത്തനങ്ങൾ ആസ്വദിക്കുന്നു.""
  • ""ബെയോർ"" (2:15). മറ്റ് ചില വിവര്‍ത്തനങ്ങളില്‍ ""ബോസോർ"" എന്ന് കാണുന്നു.
  • ""മൂലകങ്ങൾ തീയാൽ കത്തിക്കുകയും ഭൂമിയും അതിലെ പ്രവൃത്തികളും വെളിപ്പെടുകയും ചെയ്യും"" (3:10). മറ്റ് പതിപ്പുകളിൽ, ""മൂലകങ്ങൾ തീകൊണ്ട് കത്തിക്കും, ഭൂമിയും അതിലെ പ്രവൃത്തികളും വെന്തുപോകും.""

(കാണുക: rc://*/ta/man/translate/translate-textvariants)