ml_tn_old/2co/10/intro.md

3.5 KiB
Raw Permalink Blame History

2 കൊരിന്ത്യർ 10 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങൾ പഴയനിയമ ഉദ്ധരണികളില്‍ ബാക്കിയുള്ള പാഠത്തേക്കാൾ വലതുവശത്തേക്ക് നീക്കി ക്രമീകരിച്ചിരിക്കുന്നു. ULTയില് പതിനേഴാം വാക്യം ഇപ്രകാരം ചെയ്തിരിക്കുന്നു. ഈ അദ്ധ്യായത്തിൽ, പൌലോസ് തന്‍റെ അധികാരത്തെ പ്രതിരോധിക്കുന്നതില്‍ തിരിച്ചെത്തുന്നു. അവൻ സംസാരിക്കുന്ന രീതിയും എഴുതുന്ന രീതിയും താരതമ്യം ചെയ്യുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

പ്രശംസിക്കുക

"" പ്രശംസിക്കുക"" എന്നത് പലപ്പോഴും പുകഴ്ത്തി പറയുന്നതായി കരുതപ്പെടുന്നു, അത് നല്ലതല്ല. എന്നാൽ ഈ കത്തിൽ ""പ്രശംസിക്കുക"" എന്നാൽ ആത്മവിശ്വാസത്തോടെ ആനന്ദിക്കുകയോ സന്തോഷിക്കുകയോ ചെയ്യുന്നതാകുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങൾ

ഉപമ 3 3-6 വാക്യങ്ങളിൽ, പൌലോസ് യുദ്ധ സംബന്ധിയായ നിരവധി രൂപകങ്ങൾ ഉപയോഗിക്കുന്നു. ക്രിസ്ത്യാനികൾ ആത്മീയമായി യുദ്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചുള്ള ഒരു വലിയ രൂപകത്തിന്‍റെ ഭാഗമായാണ് അദ്ദേഹം അവയെ ഉപയോഗിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങൾ

ജഡം

""ജഡം"" എന്നത് ഒരു വ്യക്തിയുടെ പാപസ്വഭാവത്തിന്‍റെ ഒരു രൂപകമാണ്. നമ്മുടെ ഭൌതികശരീരങ്ങൾ പാപ പൂര്‍ണ്ണമാണെന്ന് പൌലോസ് പഠിപ്പിക്കുന്നില്ല. ക്രിസ്ത്യാനികൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം (“ജഡത്തിൽ”) നാം പാപത്തിൽ തുടരുമെന്ന് പൌലോസ് പഠിപ്പിക്കുന്നതായി കാണപ്പെടുന്നു. എന്നാൽ നമ്മുടെ പുതിയ സ്വഭാവം നമ്മുടെ പഴയ സ്വഭാവത്തിനെതിരെ പോരാടും. (കാണുക: rc://*/tw/dict/bible/kt/flesh)