ml_tn_old/1th/front/intro.md

12 KiB
Raw Permalink Blame History

1തെസ്സലോനിക്യര്ക്കുള്ള മുഖവുര

ഭാഗം 1:പൊതു മുഖവുര

1തെസ്സലോനിക്യര് പുസ്തകത്തിന്‍റെ സംഗ്രഹം

  1. വന്ദനം(1:1)
  2. തെസ്സലോനിക്യ വിശ്വാസികള്‍ക്കായുള്ള നന്ദിപ്രകാശന പ്രാര്‍ത്ഥന(1:2-10)
  3. തെസ്സലോനിക്യയിലെ പൌലോസിന്‍റെ ശുശ്രൂഷ(2:1-16)
  4. അവരുടെ ആത്മീയ വളര്‍ച്ച സംബന്ധിച്ച പൌലോസിന്‍റെ താത്പര്യങ്ങള്‍
  • ഒരു മാതാവിനെപ്പോലെ (2:7)
  • ഒരു പിതാവിനെപ്പോലെ(2:11)
  1. പൌലോസ് തിമൊഥെയോസിനെ തെസ്സലോനിക്യയിലേക്ക് അയയ്ക്കുകയും തിമൊഥെയോസ് പൌലോസിനു മറുപടി വിവരണം നല്‍കുകയും ചെയ്യുന്നു(3:1-13)
  2. പ്രായോഗിക നിര്‍ദേശങ്ങള്‍
  • ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ തക്കവിധം ഉള്ള ജീവിതം(4:1-12)
  • മരിച്ചവരെ സംബന്ധിച്ചുള്ള ആശ്വാസം(4:12-28)

1തെസ്സലോനിക്യര് ആരാണ് എഴുതിയത്?

പൌലാസ് ആകുന്നു 1 തെസ്സലോനിക്യര്‍ എഴുതിയത്. പൌലോസ് തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആകുന്നു. അദ്ദേഹ ത്തിന്‍റെ ആരംഭ നാളുകളില്‍ അദ്ദേഹം ശൌല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം ഒരു ക്രിസ്ത്യാനി ആകുന്നതിനു മുന്‍പേ, ഒരു പരീശന്‍ ആയിരുന്നു. അദ്ദേഹം ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നു. അദ്ദേഹം ക്രിസ്ത്യാനി ആയതിനു ശേഷം, റോമന്‍ സാമ്രാജ്യം എങ്ങും പല തവണ സഞ്ചരിച്ചു ജനത്തോട് യേശുവിനെ കുറിച്ച് പറഞ്ഞു വന്നു.

കൊരിന്ത് പട്ടണത്തില്‍ ആയിരിക്കുമ്പോഴാണ് പൌലോസ് ഈ ലേഖനം എഴുതിയത്. ദൈവവചനത്തില്‍ ഉള്ള പൌലോസിന്‍റെ ലേഖനങ്ങളില്‍ 1 തെസ്സലോനിക്യര്‍ ആണ് ആദ്യത്തെ ലേഖനം എന്ന് നിരവധി പണ്ഡിതന്മാര്‍ കരുതുന്നു.

1 തെസ്സലോനിക്യര്‍ ലേഖനം എന്തിനെ കുറിച്ചാണ് പ്രതിപാദി ക്കുന്നത്?

പൌലോസ് ഈ ലേഖനം തെസ്സലോനിക്യ പട്ടണത്തില്‍ ഉള്ള വിശ്വാസികള്‍ക്കാണ് എഴുതിയത്. ഈ പട്ടണത്തില്‍ ഉണ്ടായിരുന്ന യഹൂദന്മാര്‍ തന്നെ അവിടം വിട്ടു പോകുവാന്‍ നിര്‍ബന്ധിച്ചു. ഈ ലേഖനത്തില്‍, യഹൂദന്മാര്‍ തന്നെ അവിടം വിട്ടു പോകുവാന്‍ നിര്‍ബന്ധിച്ചെ ങ്കിലും തന്‍റെ സന്ദര്‍ശനം ഒരു വിജയം ആയി പരിഗണിക്കുന്നു എന്ന് പറയുവാന്‍ ഇടയായി.

തെസ്സലോനിക്യ വിശ്വാസികളെ കുറിച്ചുള്ള തിമൊഥെയോസില്‍ നിന്നുള്ള വര്‍ത്തമാനത്തിനു പൌലോസ് പ്രതികരിച്ചു. അവിടെയുള്ള വിശ്വാസികള്‍ ഉപദ്രവിക്കപ്പെട്ടു. അവരെ ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുന്നത് തുടരുവാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ക്രിസ്തു മടങ്ങി വരുന്നതിനു മുന്‍പ് മരിക്കുന്നവര്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് വിശദീകരിച്ചു കൊണ്ട് അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം?

പരിഭാഷകര്‍ ഇതിന്‍റെ പരമ്പരാഗതമായ ശീര്‍ഷകമായ “1 തെസ്സലോനിക്യര്‍” അല്ലെങ്കില്‍ “ഒന്നാം തെസ്സലോനിക്യര്‍” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കുക. അവര്‍ പകരമായി കൂടുതല്‍ വ്യക്തമായ ഒരു ശീര്‍ഷകം “പൌലോസിന്‍റെ തെസ്സലോനിക്യ സഭയിലേക്കുള്ള ഒന്നാം ലേഖനം” (കാണുക:rc://*/ta/man/translate/translate-names)

ഭാഗം 2:പ്രധാനപ്പെട്ട മതപരവും സാംസ്കാരികവുമായ ആശയങ്ങള്‍

യേശുവിന്‍റെ “രണ്ടാം വരവ്” എന്നാല്‍ എന്ത്?

പൌലോസ് യേശുവിന്‍റെ ഭൂമിയിലേക്കുള്ള ആത്യന്തികം ആയുള്ള മടങ്ങി വരവിനെക്കുറിച്ച് വളരെ അധികമായി ഈ ലേഖനത്തില്‍ പ്രതിപാദി ക്കുന്നു. യേശു മടങ്ങി വരുമ്പോള്‍, അവിടുന്ന് സകല മാനവരാശിയെയും ന്യായം വിധിക്കും. മാത്രമല്ല അവിടുന്ന് സകല സൃഷ്ടികളുടെ മേലും ഭരണം നടത്തുകയും, എല്ലായിടത്തും സമാധാനം നിലവില്‍ ഉണ്ടാകുകയും ചെയ്യും.

ക്രിസ്തുവിന്‍റെ മടങ്ങി വരവിനു മുന്‍പ് മരിച്ചവര്‍ക്ക് എന്തു സംഭവിക്കും?

പൌലോസ് വ്യക്ത മാക്കിയത് ക്രിസ്തുവിന്‍റെ മടങ്ങി വരവി നു മുന്‍പ് മരിച്ചവര്‍ ജീവന്‍ പ്രാപിക്കുക യും യേശുവിനോടൊപ്പം ആയിരിക്കുകയും ചെയ്യും. അവര്‍ പിന്നീട് ഒരിക്കലും മരിക്കുകയില്ല. തെസ്സലോനിക്യരെ ധൈര്യപ്പെടു ത്തുവാനായി പൌലോസ് ഇത് എഴുതി. അവരില്‍ ചിലര്‍ ക്രിസ്തുവിന്‍റെ മടങ്ങി വരവിന്‍റെ മഹല്‍ ദിനത്തില്‍ മരിച്ചവര്‍ നഷ്ടപ്പെട്ടു പോകുമെന്ന് ദുഖിച്ചിരുന്നു.

ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍

“ക്രിസ്തുവില്‍” എന്നും“കര്‍ത്താവില്‍” എന്നും ഉള്ള പദപ്രയോഗങ്ങള്‍ കൊണ്ട് പൌലോസ് എന്താണ് അര്‍ത്ഥമാക്കിയത്?

പൌലോസ് അര്‍ത്ഥമാക്കിയത് ക്രിസ്തുവിനോടും വിശ്വാസികളോടും ഉള്ള അടുത്ത ഐക്യം എന്ന ആശയം പ്രകടിപ്പിക്കുക എന്നതായിരുന്നു. ഈ വിധത്തിലുള്ള കൂടുതല്‍ ആശയ വിശദീകരണത്തിനായി റോമാ ലേഖനത്തിന്‍റെ മുഖവുര കാണുക.

1 തെസ്സലോനിക്യ പുസ്തകത്തില്‍ ഉള്ള പ്രധാന വിഷയങ്ങള്‍ എന്താണ്?

തുടര്‍ന്നു ള്ള വാക്യങ്ങള്‍ പഴയ ഭാഷാന്തരങ്ങ ളില്‍നിന്നും തിരുവചനത്തിന്‍റെ പുതിയ ഭാഷാന്തരം വ്യത്യാസപ്പെട്ടിരിക്കുന്നു. ULT യില്‍ ആധുനിക വായനയും പുരാതന വായന അടിക്കുറിപ്പിലും ഉണ്ട്. പൊതു മേഖലയില്‍ നിലവില്‍ ബൈബിള്‍ പരിഭാഷ ഉണ്ടെങ്കില്‍, ആ ഭാഷാന്തരങ്ങളില്‍ ഉള്ളതു ഉപയോഗിക്കുന്നത് പരിഭാഷകര്‍ പരിഗണി ക്കണം. അല്ലെങ്കില്‍, പരിഭാഷകര്‍ ആധുനിക വായന പിന്തുടരണമെന്ന് ആലോചന നല്‍കുന്നു

  • “കൃപയും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാകട്ടെ”(1:1). ചില പഴയ തര്‍ജ്ജിമകളില്‍ വായിക്കുന്നത്: “പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിനും കൃപയും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാകട്ടെ” എന്നാണ്”
  • “പകരമായി, ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ഒരു അമ്മ തന്‍റെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നത് പോലെ ആര്‍ദ്രത ഉള്ളവര്‍ ആയിരുന്നു”(2:7). ഇതര ആധുനിക ഭാഷാന്തരങ്ങളിലും പുരാതന ഭാഷാന്തരങ്ങളിലും വായിക്കു ന്നത്, “പകരമായി, ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ഒരു അമ്മ തന്‍റെ സ്വന്തം കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നത് പോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ശിശുക്കളെന്ന പോലെ ആയിരുന്നു,” “തിമൊഥെയൊസ്, നമ്മുടെ സഹോദരനും ദൈവത്തിന്‍റെ കൂട്ടു വേലക്കാരനും” [3:2]. മറ്റു ചില ഭാഷാന്തര ങ്ങളില്‍ വായിക്കുന്നത്: “തിമൊഥെയൊസ്, നമുടെ സഹോദരനും ദൈവത്തിന്‍റെ ദാസനും.”

(കാണുക:rc://*/ta/man/translate/translate-textvariants)