ml_tn_old/1th/04/intro.md

3.0 KiB

1 തെസ്സലോനിക്യര്‍ 04 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ലൈംഗിക അധാര്‍മികത

വിവിധ സംസ്കാരങ്ങളില്‍ ലൈംഗിക ധാര്‍മികത സംബന്ധിച്ച് വിവിധ നിലവാരങ്ങള്‍ ഉണ്ട്. ഈ വ്യത്യസ്ഥ സംസ്കാരിക നിലവാരങ്ങള്‍ ഈ ഭാഗം പരിഭാഷ ചെയ്യുവാന്‍ പ്രയാസം ഉണ്ടാക്കി യേക്കാം. പരിഭാഷകര്‍ സാംസ്കാരിക കീഴ്വഴക്കം അനുസരിച്ചുള്ള വിലക്കുകളെ കുറിച്ച് ബോധവാന്മാര്‍ ആയിരിക്കണം. ഇവ ചര്‍ച്ച ചെയ്യുവാന്‍ അനുചിതമായ വിഷയങ്ങളായി പരിഗണിക്കപ്പെടുന്നു.

ക്രിസ്തു മടങ്ങി വരുന്നതിനു മുന്‍പേ മരിക്കുന്നത്

ആദ്യകാല സഭയില്‍, ക്രിസ്തു മടങ്ങി വരുന്നതിനു മുന്‍പേ ഒരുവന്‍ മരിച്ചു പോയാല്‍ ആ വിശ്വാസിക്ക് എന്തു സംഭവിക്കും എന്നതില്‍ സ്വാഭാവികമായ ആശ്ചര്യം ഉണ്ടായിരുന്നു. ക്രിസ്തു മടങ്ങി വരുന്നതിനു മുന്‍പ് മരിച്ചുപോകുന്നവര്‍ ദൈവരാജ്യത്തില്‍ ഭാഗഭാക്കാകുമോ എന്ന ആകുലത ഉണ്ടായിരുന്നു. പൌലോസ് ആ ചിന്തയ്ക്ക് ഉത്തരം നല്‍കുന്നു.

“മേഘങ്ങളില്‍ എടുക്കപ്പെട്ടു ആകാശത്തില്‍ കര്‍ത്താവിനെ കണ്ടുമുട്ടും”

ഈ വചന ഭാഗം തന്നില്‍ വിശ്വസിച്ചിരുന്നവരെ തന്‍റെ അടുക്കല്‍ യേശു വിളിച്ചു ചേര്‍ക്കുന്ന സമയത്തെ കുറിച്ച് പ്രതിപാദിക്കുന്നു. ഇത് യേശുവിന്‍റെ അന്ത്യ മഹത്വ പ്രത്യക്ഷതയെ സൂചിപ്പിക്കുന്നതാണോ അല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായം ഉള്ളവരാണ്. (കാണുക:rc://*/tw/dict/bible/kt/believe)