ml_tn/1co/06/01.md

4.6 KiB

വഴക്ക്

AT: "വിസ്സമ്മതം" അല്ലെങ്കില്‍ "തര്‍ക്കം"

കോടതി

ഒരു പ്രാദേശിക, സര്‍ക്കാര്‍ ന്യായാധിപന്‍ വ്യവഹാരങ്ങള്‍ പരിഗണിക്കുകയും ആരാണ് നീതിയുള്ളവന്‍ എന്നു തീരുമാനിക്കുകയും ചെയ്യുന്ന സ്ഥലം.

വിശുദ്ധന്മാരുടെ മുന്‍പാകെയല്ല, അവിശ്വാസിയായ ന്യായാധിപന്‍റെ മുന്‍പാകെ

വ്യവഹാരത്തിന് പോകുന്നതിനു അവന്‍ പോകുന്നത് എങ്ങനെ? പൌലോസ് പറയുന്നത് ക്രിസ്ത്യാനികള്‍ അവരുടെ പരാതികള്‍ അവരുടെ ഇടയില്‍ തന്നെ പരിഹരിക്കണമെന്നാണ്. AT:"നിങ്ങളുടെ കൂട്ടുസഹോദരനെതിരായ പരാതി അവിശ്വാസിയായ ന്യായാധി പന്‍റെ മുന്‍പാകെ കൊണ്ടുവരരുത്. കൂട്ടു വിശ്വാസികള്‍ അവരുടെ പരാതികള്‍ അവര്‍ക്കിടയില്‍ തന്നെ പരിഹരിക്കണം".[കാണുക:ഏകോത്തര ചോദ്യം].

വിശുദ്ധന്മാര്‍ ലോകത്തെ ന്യായം വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ?

പൌലോസ് ഇവിടെ ഭാവികാലത്ത് ലോകത്തെ ന്യായംവിധിക്കുന്നതിനെ സൂചി പ്പിക്കുന്നു.[കാണുക:ഏകോത്തര ചോദ്യം].

നിങ്ങള്‍ ലോകത്തെ ന്യായം വിധിക്കുന്നവരെങ്കില്‍, അപ്രധാനമായ കാര്യങ്ങളെ

ഒത്തുതീര്‍പ്പാക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലയോ? പൌലോസ് പറഞ്ഞത് അവര്‍ക്ക് ഭാവിയില്‍ മുഴുവന്‍ ലോകത്തെയും ന്യായംവിധിക്കുവാനുള്ള ഉത്തരവാദിത്വവും കഴിവും നല്‍കപ്പെടുമെന്നതിനാല്‍, ഇപ്പോള്‍ അവര്‍ക്കിടയില്‍ ഉള്ള ചെറിയ പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ കഴിവുണ്ടായിരിക്കണം. AT:"നിങ്ങള്‍ ഭാവിയില്‍ ലോകത്തെ ന്യായം വിധിക്കും, ആയതിനാല്‍ ഈക്കാര്യം ഇപ്പോള്‍ നിങ്ങള്‍ക്ക് പരിഹരിക്കുവാന്‍ കഴിയും". [കാണുക:ഏകോത്തര ചോദ്യം]

കാര്യങ്ങള്‍

"വഴക്കുകള്‍", അല്ലെങ്കില്‍ "തര്‍ക്കങ്ങള്‍"

നാം ദൈവ ദൂതന്മാരെ ന്യായം വിധിക്കുമെന്നു നിങ്ങള്‍ അറിയുന്നില്ലയോ?

ദൈവദൂതന്മാരെ നാം ന്യായംവിധിക്കുമെന്നു നിങ്ങള്‍ അറിയുന്നു."(കാണുക

ഏകോത്തര ചോദ്യം) നാം പൌലോസ് തന്നെയും കൊരിന്ത്യക്കാരെയും ഉള്‍പ്പെടുത്തുന്നു (കാണുക .........) അങ്ങനെയെങ്കില്‍ ഈ ജീവിതത്തിലെ കാര്യങ്ങളെ വിധിക്കുവാന്‍ നാം തയ്യാറാകണം ദൂതന്മാരെ വിധിക്കുവാന്‍ ഉത്തരവാദിത്വവും പ്രാപ്തിയും നല്കപ്പെടുമെന്നതിനാല്‍ ,ഈ ലോകത്തിലെ കാര്യങ്ങല്‍ വിധിക്കുവാന്‍ നമുക്ക് കഴിയും