ml_tn/1co/05/09.md

1.7 KiB

ലൈംഗിക അസാന്മാര്‍ഗ്ഗികള്‍

ഇതു ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെന്നു അവകാ ശപ്പെടുന്നവരെങ്കിലും ഈ രീതിയില്‍ പെരുമാറുന്നവര്‍.

ഈ ലോകത്തിലെ അസാന്മാര്‍ഗ്ഗികള്‍

അസാന്മാര്‍ഗ്ഗ ജീവിതശൈലി തിരഞ്ഞെടുത്ത വിശ്വാസികളല്ലാത്തവര്‍.

അത്യാഗ്രഹികള്‍

"അത്യാഗ്രഹമുള്ളവര്‍" അല്ലെങ്കില്‍ "മറ്റുള്ളവരുടെ പക്കല്‍ ഉള്ള തെല്ലാം തങ്ങള്‍ക്കു വേണമെന്ന് ആവശ്യപ്പെടുന്നവര്‍".

വഞ്ചകന്മാര്‍

ഇതിന്‍റെ അര്‍ത്ഥം " പണമോ വസ്തുവഹയോ കബളിപ്പിക്കുകയോ ചതിക്കുകയോ ചെയ്യുന്നവര്‍".

അവരില്‍ നിന്ന് ഒഴിഞ്ഞിരിക്കുവാന്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും

ഇത്തരക്കാരില്‍ നിന്ന് ഒഴിഞ്ഞിരിക്കത്തക്ക സ്ഥലം ലോകത്തില്‍ ഇല്ല.AT: "അവ രില്‍ നിന്ന് ഒഴിഞ്ഞിരിക്കേണ്ടതിനു നിങ്ങള്‍ എല്ലാവരെയും ഒഴിവാക്കണം".