ml_tn/1co/03/12.md

3.1 KiB

ഇപ്പോള്‍ ആരെങ്കിലും ആ അടിസ്ഥാനത്തിന്മേല്‍ സ്വര്‍ണ്ണം, വെള്ളി,വിലയേറിയ

കല്ലുകള്‍, മരം,പുല്ല്, വയ്ക്കോല്‍ എന്നിവകൊണ്ട് പണിയുന്നുവെങ്കില്‍ ഒരുവന്‍ പുതിയ വീട് പണിയുവാന്‍ ഉപയോഗിക്കുന്ന വസ്തുക്കളെ ഒരുവന്‍റെ ജീവിതകാലംകൊണ്ട് തന്‍റെ സ്വഭാവത്തിലും പ്രവര്‍ത്തിയിലും കെട്ടിപ്പടുക്കുന്ന ആത്മീയമൂല്യങ്ങളുമായി താരതമ്യം ചെയ്യുന്നു. AT:"ഒരു വ്യക്തി വിലയേറിയ, നിലനില്‍ക്കുന്ന വസ്തുക്കളുപയോഗിച്ച്, അല്ലെങ്കില്‍ വിലകുറഞ്ഞ,കത്തിപ്പോകുന്ന വസ്തുക്കളുപയോഗിച്ചു പണിയുന്നു."[കാണുക:രൂപകം].

വിലയേറിയ കല്ലുകള്‍

"വിലപിടിപ്പുള്ള കല്ലുകള്‍."

തന്‍റെ പ്രവര്‍ത്തി വെളിപ്പെടും, കാരണം പകല്‍ വെളിച്ചം അത് വെളിപ്പെടുത്തും

കെട്ടിട നിര്‍മ്മിതാവിന്‍റെ പ്രയത്നത്തെ പകല്‍വെളിച്ചം വെളിപ്പെടുത്തുന്നതു പോലെ,ദൈവസാന്നിധ്യത്തിന്‍റെ പ്രകാശം ഒരു മനുഷ്യന്‍റെ പരിശ്രമത്തിന്‍റെയും പ്രവര്‍ത്തിയുടെയും ഗുണനിലവാരം വെളിപ്പെടുത്തും.AT:"പകല്‍വെളിച്ചം തന്‍റെ പ്രവര്‍ത്തിയുടെ ഗുണനിലവാരം പ്രദര്‍ശിപ്പിക്കും".[കാണുക; രൂപകം] തീ കൊണ്ട് അത് വെളിപ്പെടും .ഓരോരുത്തരും ചെയ്ത പ്രവൃത്തിയുടെ ഗുണനിലവാരം തീ പരിശോധിക്കും .ഒരു കെട്ടിടത്തിന്‍റെ ഉറപ്പോ,ബലഹീനതയോ തീ വെളിപ്പെടുത്തുന്നതുപോലെ,ദൈവത്തിന്‍റെ തീ മനുഷ്യന്‍റെ പ്രയത്നങ്ങളെയും,പരിശ്രമങ്ങളെയും വിധിക്കും."തീ അവന്‍റെ പ്രവൃത്തിയുടെ നിലവാരം വെളിപ്പെടുത്തും".(കാണുക രൂപകം )