ml_tn/phm/01/17.md

4.3 KiB

ആകയാല്‍ നീ എന്നെ ഒരു കൂട്ടാളി എന്ന് കരുതുന്നു എങ്കില്‍

'' കര്‍ത്താവിന്‍റെ ഒരു കൂട്ടുവേലക്കാരന്‍ എന്നത് പോലെ നീ എന്നെ കരുതുന്നുവെങ്കില്‍.''

അതെ എന്‍റെ പേരില്‍ കണക്കിട്ടുകൊള്‍ക

'' എന്‍റെമേല്‍ ചുമത്തുക '' അഥവാ '' ഞാന്‍ എന്ന വ്യക്തി നിനക്ക് കടക്കാരനയിരിക്കുന്നുവെന്ന് തീര്‍ച്ചപ്പെടുത്തികൊള്‍

പൌലോസ് എന്ന ഞാന്‍ സ്വന്ത കയ്യാല്‍ എഴുതിയത്

'' പൌലോസ് എന്ന ഞാന്‍ തന്നെ ഇത് എഴുതിയത്.'' സത്യമായ പദങ്ങളാണ്‌ ഇവയെന്ന് ഫിലോമോന്‍ അറിയേണ്ടതിനുവേണ്ടിയാണ് പൌലോസ് ഇങ്ങനെ എഴുതിയത് ; പൌലോസ് അവന് പൂര്‍ണ്ണമായും സമര്‍പ്പിക്കുകയാണ്.

ഞാന്‍ തന്നു തീര്‍ക്കാം

'' അവന്‍ നിനക്ക് കടപ്പെട്ടിരിക്കുന്നത് ഞാന്‍ നിനക്ക് തന്ന് തീര്‍ക്കാം.''

ഞാന്‍ നിന്നോട് സൂചിപ്പിക്കേണ്ടതില്ലല്ലോ

'' ഞാന്‍ നിന്നെ ഓര്‍മപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ '' അഥവാ '' നിനക്കറിയാമല്ലോ.''

നിന്‍റെ ജീവന്‍ അധികമായ്‌ എനിക്ക് കടപ്പെട്ടിരിക്കുന്നുവല്ലോ

'' നീ , നിന്‍റെതന്നെ ജീവനയ്കൊണ്ട് എനിക്ക് കടപ്പെട്ടിരിക്കുന്നുവല്ലോ.'' ഫിലോമോന്‍ അവന്‍റെ ജീവന്‍ പോലോസിന് കടപ്പെട്ടിരിക്കുന്നതിന്‍റെ കാരണം ഇപ്രകാരം വ്യക്തമാക്കാം:''ഞാന്‍ നിന്‍റെ ജീവനെ രക്ഷിച്ചിരിക്കുന്നതുകൊണ്ട് നീ എനിക്ക് വളരെ കടപ്പെട്ടിരിക്കുന്നു'' അഥവാ ''ഞാന്‍ നിന്നോട് എന്ത് പറഞ്ഞ്‌ നിന്‍റെ ജീവനെ രക്ഷിച്ചുവോ അതിനാല്‍ നീ നിന്‍റെ ജീവനായ്കൊണ്ട് തന്നെ എനിക്ക് കടപ്പെട്ടിരിക്കുന്നു.'' ഇവിടെ പൌലോസ് വ്യക്തമാക്കുന്നത് പൌലോസോ ഒനെസിമോസോ ഫിലോമോന് കടപ്പെട്ടിരിക്കുന്നുവെന്ന് അവന്‍ പറയരുത് എന്തുകൊണ്ടെന്നാല്‍ ഒനെസിമോസ് കൂടുതലായ് പൌലോസിന് കടപ്പെട്ടിരിക്കുന്നതുകൊണ്ട്.

എന്‍റെ ഹൃദയം തണുപ്പിക്ക

''എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്ക'' അഥവാ ''എന്നെ ആശ്വസിപ്പിക്കുക.'' എപ്രകാരം ഒനെസിമോസ്[ഫിലോമോന്‍] ഇത് ചെയ്യണമെന്ന് പൌലോസ് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാല്‍: ''ദയവായ് ഒനെസിമോസിനെ സ്വീകരിച്ചുകൊണ്ട് എന്‍റെ ഹൃദയത്തെ തണുപ്പിച്ചാലും.''