ml_tn/phm/01/10.md

5.6 KiB
Raw Permalink Blame History

ഒനേസിമൊസ്

ഇത് ഒരു മനുഷ്യന്‍റെ പേരാകുന്നു.

എന്‍റെ കുഞ്ഞ് ഒനേസിമൊസ്

''എന്‍റെ മകന്‍ ഒനേസിമോസ്.'' ഒരു അപ്പന് തന്‍റെ മകനോടുള്ള ബന്ധത്തോടാണ്,പൌലോസ് തനിക്ക് ഒനേസിമൊസുമായിട്ടുള്ള അടുത്ത ബന്ധത്തെ താരതമ്യം ചെയ്യുന്നത്.ഒനേസിമൊസ് പൌലോസിന്‍റെ യഥാര്‍ത്ഥ മകനായിരുന്നില്ല,എന്നാല്‍ പൌലോസ് യേശുവിനെക്കുറിച്ച് പഠിപ്പിച്ചപ്പോള്‍ അവന്‍ ആത്മീയ ജീവന്‍ സ്വീകരിച്ചു,അതുകൊണ്ട് പൌലോസ് അവനെ സ്നേഹിച്ചു. ഇത് ഇപ്രകാരം വിവര്‍ത്തനം ചെയ്യാം ;''എന്‍റെ പ്രിയ മകന്‍ ഒനേസിമൊസ്'' അഥവാ ''എന്‍റെ ആത്മീയ മകന്‍ ഒനേസിമൊസ്.''

ഞാന്‍ പിതാവായ്‌ തീര്‍ന്നവന്‍

''എനിക്ക് ഒരു മകനായ് തീര്‍ന്നവന്‍'' അഥവാ ''എനിക്ക് ഒരു മകനെപ്പോലെയായ് തീര്‍ന്നവന്‍.'' ''ഞാന്‍ ക്രിസ്തുവിനെക്കുറിച്ച് പഠിപ്പിച്ചപ്പോള്‍ പുതിയ ജീവന്‍ സ്വീകരിച്ചവനാണ് എന്‍റെ ആത്മീയ മകന്‍.'

എന്‍റെ തടവില്‍

''എന്‍റെ ചങ്ങലയില്‍.'' ''തടവറയിലായിരുന്നപ്പോള്‍.'' തടവുപുള്ളികള്‍ പലപ്പോഴും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്നു. ഒനേസിമൊസിനെ പഠിപ്പിക്കുമ്പോള്‍ പൌലോസ് തടവറയിലായിരുന്നു എന്നുമാത്രമല്ല ഈകത്ത് എഴുതുമ്പോഴും പൌലോസ് തടവിലായിരുന്നു.

ഒരിക്കല്‍ പ്രയോജനമില്ലാതിരുന്നവന്‍

''മുന്‍പ് ഉപയോഗമില്ലാതിരുന്നവന്‍.''

എന്നാല്‍ ഇപ്പോള്‍ പ്രയോജനമുള്ളതാകുന്നു

''എന്നാല്‍ അവനിപ്പോള്‍ ഉപയോഗമുള്ളവനാകുന്നു.'' അടിക്കുറിപ്പ്: '' ഒനേസിമൊസ് എന്ന പേരിന്‍റെ അര്‍ത്ഥം 'പ്രയോജനമുള്ളത്' അഥവാ 'ഉപയോഗമുള്ളത്' എന്നാകുന്നു.''

അവനെ തിരിച്ചയച്ചിരിക്കുന്നു,അവനെതന്നെ,നിന്‍റെ അടുക്കലേക്ക്‌

''ഒനേസിമൊസിനെ ഞാന്‍ നിന്‍റെ അടുക്കലേക്ക് മടക്കി അയച്ചിരിക്കുന്നു.''മിക്കവാറും ഈ കത്ത് എഴുതുന്നതിനു തൊട്ടു മുന്‍പായ്‌ പൌലോസ് ഒനെസിമൊസിനെ അയച്ചിരുന്നു. ''അവനെ ഞാന്‍ നിന്‍റെ അടുക്കലേക്ക് മടക്കി അയക്കുന്നു.

എന്‍റെ ഹൃദയപ്രകാരമുള്ളവന്‍

ഇവിടെ ''ഹൃദയം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ''അങ്ങേയറ്റം സ്നേഹിക്കുന്ന ഒരാള്‍.'' എന്ന് സൂചിപ്പിക്കാനാണ്.ഈ പദം ഇപ്രകാരം വിവര്‍ത്തനം ചെയ്യാം ''ഞാന്‍ ആരെയാണോ അങ്ങേയറ്റം സ്നേഹിക്കുന്നത്.'' ഒനേസിമൊസിനെക്കുറിച്ചാണ് പൌലോസ് ഇത് പറയുന്നത്.

ഞാന്‍ എന്നോടൊപ്പം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവന്‍

ഇത് ഒരു പുതിയ വാചകമായ് വിവര്‍ത്തനം ചെയ്യാം: ''എനിക്കവനെ എന്നോടൊപ്പം നിര്‍ത്താം''

നിന്‍റെ തല്‍പര്യപ്രകാരമാവാം അവനെന്നെ സഹായിച്ചു

''നീ ഇവിടില്ലാതിരുന്നതു മുതല്‍ ആവാം അവനെന്നെ സഹായിച്ചത്.'' ''നിന്‍റെ സ്ഥാനത്താവാം അവനെന്നെ സഹായിക്കുന്നത്.''

ചങ്ങലയിലായിരിക്കുന്ന ആള്‍

''ഞാന്‍ തടവിലായിരുന്നപ്പോള്‍.'' അഥവാ ''ഞാന്‍ തടവിലായിരുന്നതു കൊണ്ട്.''