ml_tn/phm/01/01.md

4.3 KiB

ഫിലെമോന്‍ എന്ന പേരുള്ള ഒരു മനുഷ്യന് പൌലോസ് എഴുതിയ ഒരു കത്താണ് ഈ പുസ്ത്കം.

ക്രിസ്തുയേശുവിന്‍റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥിയോസും ഫിലെമോന് എഴുതുന്നത്

'' ക്രിസ്തുയേശുവിനുവേണ്ടി ബദ്ധനാക്കപ്പെട്ട പൌലോസ്‌ എന്ന ഞാനും നമ്മുടെ സഹോദരനായ തിമൊഥിയോസും ഫിലെമോന് എഴുതുന്ന ഈ കത്ത്.''

ക്രിസ്തുവിന്‍റെ ഒരു തടവുകാരന്‍

''ആരാണ് തടവറയില്‍ ക്രിസ്തുവേശുവിനെക്കുറിച്ച് പഠിപ്പിച്ചത്.''യേശു ശിക്ഷിച്ച് പൌലോസിനെ തടവിലാക്കിയത് ജനത്തിന് ഇഷ്ടമല്ല.

ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്‍

'' ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ട് വിശ്വാസി അഥവാ ഞങ്ങള്‍ സ്നേഹിക്കുന്ന നമ്മുടെ ആത്മീയ സഹോദരന്‍‍‍''.

കൂട്ടുവേലക്കാരന്‍

''സുവിശേഷത്തിന്‍റെ വ്യാപ്തിക്കായ്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നമ്മളെ ഇഷ്ടപ്പെടുന്ന വ്യക്തി.''

അപ്പിയ, ഞങ്ങളുടെ സഹോദരി

ഇത് അര്‍ത്ഥമാക്കുന്നത് ''അപ്പിയ,ഞങ്ങളുടെ കൂട്ടുവിശ്വാസി'' അഥവാ ''അപ്പിയ, ഞങ്ങളുടെ ആത്മീയ സഹോദരി.''

അര്‍ക്കിപ്പോസ്

ഇത് ഒരു മനുഷ്യന്‍റെ പേരാകുന്നു.

ഞങ്ങളുടെ സഹപടയാളി

ഇവിടെ ''പടയാളി'' എന്നത് ഒരു അലങ്കാര പ്രയോഗമാണ്, അത് വിവരിക്കുന്നത് സുവിശേഷത്തിന്‍റെ വ്യാപ്തിക്കായ്‌ പോരാടിയ ഒരു വ്യക്തി എന്ന നിലയിലാണ്‌.ഇത് ഇപ്രകാരം തര്‍ജ്ജമ ചെയ്യാം. ഞങ്ങളുടെ ആത്മീയ സഹഭടന്‍ അഥവാ ഞങ്ങളോടൊപ്പം ആത്മീയ യുദ്ധം ചെയ്യുന്നയാള്‍ .

നിന്‍റെ വീട്ടിലെ സഭ

''ഒരു കൂട്ടം വിശ്വാസികള്‍ നിന്‍റെ വീട്ടില്‍ ഒത്തുകൂടുന്നത്.''

നിന്‍റെ വീട്

''നിന്‍റെ'' എന്നുള്ള പദം ഏകവചനമാണ് അത് ഫിലെമോനെ സംബന്ധിച്ചാണ്.

നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും

സമാധാനവും ഉണ്ടാകട്ടെ '' നമ്മുടെ പിതാവായ ദൈവവും യേശുക്രിസ്തുവും നിങ്ങള്‍ക്ക് കൃപയും സമാധാനവും നല്‍കട്ടെ.''ഇത് ഒരു അനുഗ്രഹമാണ്. '' നിങ്ങള്‍'' എന്ന പദം ബഹുവചനമാണ് അത് സൂചിപ്പിക്കുന്നത് ഒന്നും രണ്ടും വാക്യങ്ങളില്‍ പൌലോസ് വന്ദനം പറയുന്ന എല്ലാ ജനങ്ങളെയും ഉദ്ദേശിച്ചാണ്.