ml_tn/jud/01/12.md

5.1 KiB

യൂദാ ഉപമാലങ്കാരം തുടരുന്നു

ഇവര്‍

അഭക്തരായ മനുഷ്യരെ സൂചിപ്പിക്കുന്നു

മറഞ്ഞു കിടക്കുന്ന പാറകള്‍

വെള്ളത്തിനടിയില്‍ മറഞ്ഞു കിടക്കുന്ന പാറകള്‍ കപ്പല്‍ മുങ്ങാന്‍ ഇടയാകുന്നതു പോലെ ഈ ആളുകള്‍ വിശ്വാസികള്ക്കു അപകടകാരികളാണ് മറ്റൊരു പരിഭാഷ ഇവര്‍ വെള്ളത്തിനടിയില്‍ മറഞ്ഞു കിടക്കുന്ന അപകടകാരികളായ പാറകളാണ്( ഉപമാലങ്കാരം കാണുക)

നിങ്ങളുടെ സ്നേഹസദ്യയില്‍ അവര്‍ നിങ്ങളൊടൊത്ത് ഭക്ഷിക്കുമ്പോള്‍

വെള്ളമില്ലാത്ത മേഘങ്ങള്‍

ചെടികള്‍ക്ക് വെള്ളം നല്കാത്ത മേഘങ്ങളെപ്പോലെ ഇവര്‍ വിശ്വാസികളെക്കുറിച്ച് കരുതലില്ലാത്തവരാണ്""( ഉപമാലങ്കാരം കാണുക )

ഫലമില്ലാത്ത ശരത്കാല വൃക്ഷങ്ങള്‍

വേനല്‍ക്കാലത്തിന്‍റെ അന്ത്യത്തില്‍ ചില വൃക്ഷങ്ങള്‍ ഫലം പുറപ്പെടുവിക്കാത്തതു പോലെ ഈ അഭക്തരായ മനുഷ്യര്‍ക്കു നീതിമാര്‍ഗ്ഗത്തിലുള്ള വിശ്വാസമോ പ്രവര്‍ത്തിയോ ഇല്ല (ഉപമാലങ്കാരം കാണുക)

ഫലമില്ലാതെ രണ്ടുരുചത്തും

അതിശൈത്യത്താല്‍ ഫലം പുറപ്പെടുവിക്കാതെ രണ്ടു പ്രാവശ്യം ചത്ത മരങ്ങളെപ്പോലെ ഈ അഭക്തരായ മനുഷ്യര്‍ക്ക് മൂല്യങ്ങളോ ഉള്ളില്‍ ജീവനോ ഇല്ല (ഉപമാലങ്കാരം കാണുക)

വേരറ്റും

വേരോടു കൂടെ പിഴുതെടുത്ത മരങ്ങള്‍ പോലെ ഈ അഭക്തരായ മനുഷ്യര്‍ ജീവന്‍റെ ഉറവിടമായ ദൈവത്തില്‍ നിന്നും വേര്‍പെടുത്തപ്പെട്ടിരിക്കുന്നു" (ഉപമാലങ്കാരം കാണുക)

കൊടിയ കടല്‍ത്തിരകള്‍

കടല്‍ത്തിരകള്‍ ശക്തിയായ കാറ്റിനാല്‍ പറത്തപ്പെടുന്നതു പോലെ ഈ അഭക്തരായ മനുഷ്യര്‍ക്ക് വിശ്വാസത്തിന്‍റെ അടിസ്ഥാനം ഇല്ലാത്തതു കൊണ്ട് പല ദിശയിലേക്ക് മാറ്റപ്പെടുന്നു "

തങ്ങളുടെ നാണക്കേട് നുരച്ചു തള്ളുന്ന

കാറ്റിനാല്‍ വലിയ കടല്‍ത്തിരകള്‍ അഴുക്കുള്ള പത ഉണ്ടാക്കുന്നതു പോലെ ഈ മനുഷ്യര്‍ തങ്ങളുടെ തെറ്റായ പഠിപ്പിക്കലും പ്രവര്‍ത്തനവും മൂലം തങ്ങള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നു . മറ്റൊരു പരിഭാഷ തിരമാലകള്‍ പതയും അഴുക്കും പുറപ്പെടുവിക്കുന്നതുപോലെ ഈ മനുഷ്യര്‍ തങ്ങളുടെ നാണക്കേടിനാല്‍ മറ്റുള്ളവരെ അശുദ്ധമാക്കുന്നു"(ഉപമാലങ്കാരം കാണുക)

സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള്‍

വാല്‍ നക്ഷത്രങ്ങള്‍ സഞ്ചരിക്കുന്ന നക്ഷത്രങ്ങളാണ് ഇവ മിക്ക സമയത്തും അന്ധകാരത്തിലാണ്. ഇതിന്‍റെ ഗതി പ്രവചനാതീതം ആയതുപോലെ നിങ്ങള്‍ അഭക്തരായ മനുഷ്യരുടെ പിന്നാലെ പോകരുത് (രൂപാലങ്കാരം കാണുക )