ml_tn/3jn/01/09.md

3.3 KiB

സഭ

ഇതു ഗായോസിനെയും ദൈവത്തെ ആരാധിപ്പാനായി ഒരുമിച്ചു കൂടി വന്നിരുന്ന വിശ്വാസികളുടെ സംഘത്തെയും സൂചിപ്പിക്കുന്നു.

ദിയൊത്രിഫെസ്

അദ്ദേഹം സഭയിലെ ഒരംഗമായിരുന്നു.{കാണുക: പേരുകളുടെ പരിഭാഷ]

അവരില്‍ ഒന്നാമാനാകുവാന്‍ ആഗ്രഹിക്കുന്നവന്‍

"അവരുടെ നേതാവായി പ്രവര്‍ത്തിക്കുവാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി."

ഞങ്ങളെ സ്വീകരിച്ചില്ല

"ഞങ്ങള്‍" എന്ന വാക്ക് യോഹന്നാനെയും തന്‍റെ കൂടെ ഉള്ളവരെയും സൂചിപ്പിക്കുന്നു. ഇതു ഗായോസിനെ ഉള്‍പ്പെടുത്തുന്നില്ല. [കാണുക:ഉള്‍പ്പെടുത്തല്‍]

അവന്‍ എപ്രകാരം ദോഷകരമായ വാക്കുകള്‍ ഉപയോഗിച്ചു ഞങ്ങളെ അപഹാസ്യപ്പെടുത്താം

തികച്ചും സത്യമല്ലാത്ത സംഗതികള്‍ ഞങ്ങളെ സംബ ന്ധിച്ചു ദോഷകരമായ നിലയില്‍ താന്‍ എപ്രകാരം പ്രസ്താവിക്കാം."

താന്‍ താന്‍തന്നെ

"തന്നെ തന്നെ" എന്ന വാക്ക് ദിയോത്രിഫെസ് ആണ് ഈ സംഗതികള്‍ ഒക്കെയും ചെയ്തത് എന്നു ഊന്നിപ്പറയുന്നു.[കാണുക: ആത്മവാചിയായ സര്‍വനാമങ്ങള്‍].

സഹോദരന്മാരെ സ്വീകരിക്കുന്നില്ല

"കൂട്ടു വിശ്വാസികളെ സ്വീകരിക്കുന്നില്ല"

ആഗ്രഹിക്കുന്നവരെ തടുക്കുന്നു

ഈ പദസഞ്ചയത്തില്‍നിന്നു വിട്ടുപോയ ചില വാക്കുകള്‍ ഉണ്ട്, എന്നാല്‍ അവ മനസ്സിലാക്കാവുന്നതാണ്. പകരമുള്ള പരിഭാഷ:"വിശ്വാസികളെ സ്വീകരിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവരെ അവന്‍ തടുക്കുന്നു."[കാണുക:ന്യൂനപദം]

അവരെ ഓടിച്ചുകളയുന്നു

"അവരെ നിര്‍ബന്ധപൂര്‍വം പുറത്താക്കുന്നു". "അവരെ" എന്ന പദം കൂട്ടു വിശ്വാസികളെ സ്വീകരിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവരെ സൂചിപ്പിക്കുന്നു.