ml_tn/3jn/01/05.md

4.0 KiB

നിങ്ങള്‍ വിശ്വസ്തത ആചരിക്കുന്നു

"ദൈവത്തിനു വിശ്വസ്തതയായത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു" അല്ലെങ്കില്‍ "നിങ്ങള്‍ ദൈവത്തോട് കൂറ് പുലര്‍ ത്തുന്നവരായിരിക്കുന്നു."

സഹോദരന്മാര്‍ക്ക് വേണ്ടിയും അപരിചിതര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുക

"കൂട്ടുവിശ്വാസികളെയും നിങ്ങള്‍ക്ക് പരിചയമില്ലാത്തവരെയും സഹായിക്കുക

ദൈവസഭ മുന്‍പാകെ നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് സാക്ഷ്യം വഹിച്ച വര്‍

ഒരു പുതിയ വാചകമായി ഇതു പരിഭാഷപ്പെടുത്താം:നിങ്ങള്‍ അവരെ എപ്രകാരം സ്നേഹിച്ചുവെന്നു സഭയിലുള്ള വിശ്വാസികളോട് അവര്‍ പറ ഞ്ഞിട്ടുണ്ട്."

അവരുടെ മുന്‍പോട്ടുള്ള യാത്രക്കായി ദൈവത്തിനു ഉചിതമാകുംവിധം അവരെ യാത്രയയക്കുന്നത് നിങ്ങള്‍ക്ക് നന്നായിരിക്കും

"ദയവായി, ദൈവത്തെ ബഹുമാനിക്കുന്നതിനു തുല്യമായി അവരെ യാത്ര അയക്കുവിന്‍"

തിരുനാമം നിമിത്തമല്ലോ അവര്‍ പുറപ്പെട്ടു പോയത്

ഇവിടെ"തിരുനാമം" എന്നതു യേശുവിനെ സൂചിപ്പിക്കുന്നു. പകരമുള്ള പരിഭാഷ:"അവര്‍ ജനത്തോടു യേശുവിനെക്കുറിച്ചു പറയുവാനായി പുറപ്പെട്ടുപോയി."[കാണുക: പകരമുള്ള പദം].

ജാതികളുടെ പക്കല്‍ നിന്നും ഒന്നുംതന്നെ വാങ്ങാതെ

ഇവിടെ "ജാതികള്‍" എന്നത് യഹൂദനല്ലാത്ത വ്യക്തി എന്നു അര്‍ത്ഥമാക്കുന്നില്ല." ഇതിന്‍റെ അര്‍ത്ഥം യഹൂദനല്ലാത്ത ഒരു വ്യക്തി എന്നല്ല. ഇതിന്‍റെ അര്‍ത്ഥം യേശുവില്‍ വിശ്വസി ക്കാത്ത ഒരു വ്യക്തി എന്നാണ്. പകരമുള്ള പരിഭാഷ: അവര്‍ യേശുവിനെക്കുറിച്ച് അറിയാത്തവരുടെ പക്കല്‍ നിന്നും ഒന്നും വാങ്ങിയിരുന്നില്ല എന്നാണ്."

അതുകൊണ്ട് ഞങ്ങള്‍

ഇവിടെ "ഞങ്ങള്‍" എന്നത് യോഹന്നാന്‍ ഉള്‍പ്പെടെ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു.[കാണുക:ഉള്‍പ്പെടുത്തല്‍]

ഞങ്ങള്‍ സത്യത്തിനു കൂട്ടുവേലക്കാരായിരിക്കും

"ജനത്തിന് ദൈവത്തിന്‍റെ സത്യം പറയുന്നവരുടെ പ്രവര്‍ത്തിക്കു ഞങ്ങള്‍ അവരെ സഹായിക്കും."