ml_tn/2jn/01/04.md

2.7 KiB

"മാന്യവനിത" എന്ന നിലയില്‍ യോഹന്നാന്‍ സഭയോട് സംഭാഷിക്കുന്നത് തുടരുന്നു. വിശ്വാസി

കള്‍ അവളുടെ "മക്കള്‍" ആകുന്നു. [കാണുക:1:1].

നിങ്ങളുടെ ചില മക്കള്‍

"നിങ്ങളുടെ" എന്ന പദം ഏകവചനം ആണ്.

പിതാവിങ്കല്‍ നിന്ന് ഈ കല്‍പ്പന നമുക്ക് ലഭിച്ചത് പോലെ

"പിതാവാം ദൈവം നമ്മോടു കല്‍പ്പിച്ചത് പോലെ".

ഞാന്‍ പുതിയ ഒരു കല്‍പ്പനയായിട്ടല്ല നിനക്ക് എഴുതിയത്

"പുതിയതായി ഒന്നു ചെയ്യുവാനാ യിട്ടല്ല ഞാന്‍ കല്‍പ്പിക്കുന്നത്"

എന്നാല്‍ നമുക്ക് ആരംഭത്തില്‍ നിന്നുതന്നെ ഉള്ളതുപോലെ

"നാം ആദ്യം വിശ്വസിച്ചപ്പോള്‍ തന്നെ ചെയ്യുവാനായി ക്രിസ്തു നമ്മോടു കല്‍പ്പിച്ചതാണ് ഞാന്‍ നിനക്ക് എഴുതുന്നത്‌." [കാണുക:സുവ്യക്തവും അവ്യക്തവുമായത്]

അതായത് നാം പരസ്പരം സ്നേഹിക്കണമെന്നുള്ളത്

ഇതു ഒരു പുതിയ വാചകമായി പരിഭാഷപ്പെടുത്താം: നാം പരസ്പരം ഒരുവനോട് ഒരുവന്‍ സ്നേഹം പുലര്‍ത്തണം."

ആദ്യം മുതല്‍ നിങ്ങള്‍ കേള്‍ക്കുന്നതായ കല്‍പ്പന ഇതു തന്നെ, ഇതില്‍തന്നെ നിങ്ങള്‍ നടക്കണം

"ഇതു" എന്നത് സ്നേഹത്തെ കുറിക്കുന്നു. പകരമുള്ള പരിഭാഷ: "നിങ്ങള്‍ പരസ്പരം സ്നേഹിക്കണം എന്നു നിങ്ങള്‍ ആദ്യമായി വിശ്വസിച്ചപ്പോള്‍ തന്നെ അവന്‍ നിങ്ങളോട് കല്‍പ്പിച്ചിട്ടുണ്ട്‌.

നിങ്ങള്‍ നടക്കണം

"നിങ്ങള്‍" എന്ന പദം ബഹുവചനം ആണ്.