ml_tn/2jn/01/01.md

3.5 KiB

മൂപ്പന്‍

ഇതു യേശുവിന്‍റെ ശിഷ്യനും അപ്പൊസ്തലനുമായ യോഹന്നാനെ സൂചിപ്പിക്കുന്നു. താന്‍ വയോധികനായതിനാലോ സഭയുടെ നേതാവായതിനാലോ തന്നെ സ്വയം "മൂപ്പന്‍" എന്നു സൂചിപ്പിക്കുന്നു. എഴുത്തുകാരന്‍റെ പേര് സുവ്യക്തമാക്കപ്പെട്ടിരിക്കുന്നു: "ഞാന്‍, മൂപ്പനായ യോഹന്നാന്‍, എഴുതുന്നു."[കാണുക:നിസ്സംശയവും അവ്യക്തവും]

നമ്മില്‍ ഉള്ളതും എന്നന്നേക്കും നിലനില്‍ക്കുന്നതുമായ സത്യം നിമിത്തം

ഇതു ഇപ്രകാരം പരിഭാഷപ്പെടുത്താം,"നാം തുടര്‍മാനമായി വിശ്വസിക്കുന്നതും എന്നന്നേക്കും തുടരുന്നതുമായ സത്യം നിമിത്തം."

മൂപ്പനില്‍ നിന്നും മാന്യ വനിതയ്ക്കും അവളുടെ മക്കള്‍ക്കും

ഗ്രീക്കുഭാഷയില്‍ സാധാരണയായി ഇപ്രകാരമാണ് കത്തെഴുത്ത് ആരംഭിക്കുന്നത്. ഇതു ഇപ്രകാരം പരിഭാഷപ്പെടുത്താം, "ഞാന്‍, മൂപ്പനായ യോഹന്നാന്‍, ഈ കത്ത് വിശ്വാസികളായ നിങ്ങള്‍ക്ക് എഴുതുന്നു."

എല്ലാവര്‍ക്കും

ഇതു കൂട്ടുവിശ്വാസികളെ സൂചിപ്പിക്കുന്ന ഒരു സര്‍വനാമാമാണ്.

സത്യത്തില്‍ ഞാന്‍ സ്നേഹിക്കുന്നതായ

ഇതു ഇപ്രകാരം പരിഭാഷപ്പെടുത്താം,"ഞാന്‍ വാസ്തവ മായും സ്നേഹിക്കുന്നതായ."

നമ്മില്‍ നിലകൊള്ളുന്നതായ സത്യം നിമിത്തം

പൂര്‍ണമായ അര്‍ത്ഥം സുവ്യക്തമാക്കാം:"നാം വിശ്വസിച്ചതുനിമിത്തം നമ്മില്‍ ജീവിക്കുന്ന യേശുവിന്‍റെ സത്യം നിമിത്തം, അത് നമ്മില്‍ എന്നന്നേക്കും നിലകൊള്ളുന്നതാകുന്നു" .

സത്യത്തിലും സ്നേഹത്തിലും

ഇതു ഇപ്രകാരം പരിഭാഷപ്പെടുത്താം, "അവര്‍ സത്യമുള്ളവരും നമ്മെ സ്നേഹിക്കുന്നവരുമാകുന്നു." പകരമുള്ള പരിഭാഷ:"അവര്‍ നമ്മെ സത്യമായും സ്നേഹിക്കയാല്‍."[കാണുക: ഒന്നിന് പകരമുള്ള ദ്വിപദ പ്രയോഗം]