ml_tq/1CO/11/01.md

2.1 KiB

കൊരിന്ത്യ വിശ്വാസികളോട് ആരെ അനുകരിക്കുവാന്‍ പൌലോസ് പറഞ്ഞു?

പൌലോസ് അവരോട് പൌലോസിനെ അനുകരിക്കുവാന്‍ പറഞ്ഞു.[11;1].

പൌലോസ് ആരെയാണ് അനുകരിച്ചത്?

പൌലോസ് ക്രിസ്തുവിന്‍റെ ഒരു അനുകാരിയായിരുന്നു.[11:1].

കൊരിന്ത്യന്‍ വിശ്വാസികളെ പൌലോസ് എന്തിനായിരുന്നു പ്രശംസിച്ചത്?

പൌലോസ് അവരെ പ്രശംസിച്ചത് സകലത്തിലും അവര്‍ പൌലോസിനെ ഓര്‍ത്ത തിനാലും താന്‍ അവരെ ഏല്‍പ്പിച്ച കല്‍പ്പനകളെയെല്ലാം കൊരിന്ത്യര്‍ നന്നായി പ്രമാണിക്കയാലും ആണ് പ്രശംസിച്ചത് .[11:2].

ക്രിസ്തുവിന്‍റെ ശിരസ്സ്‌ ആരാകുന്നു?

ക്രിസ്തുവിന്‍റെ ശിരസ്സ്‌ ദൈവമാകുന്നു.[11:3].

പുരുഷന്‍റെ ശിരസ്സ്‌ ആരാകുന്നു?

ഓരോ പുരുഷന്‍റെയും ശിരസ്സ്‌ ക്രിസ്തു ആകുന്നു.[11:3].

സ്ത്രീയുടെ ശിരസ്സ്‌ ആരാണ്?

ഒരു സ്ത്രീയുടെ ശിരസു ഒരു പുരുഷനാണ്.[11:3].

ഒരു പുരുഷന്‍ മൂടുപടമിട്ടു പ്രാര്‍ഥിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു?

പുരുഷന്‍ മൂടുപടമിട്ടു പ്രാര്‍ഥിക്കുമ്പോള്‍ തന്‍റെ ശിരസ്സിനെ അപമാനിക്കുന്നു.[11:4].