ml_tq/1CO/08/08.md

1.8 KiB

നാം കഴിക്കുന്ന ഭക്ഷണം ദൈവസന്നിധിയില്‍ നമ്മെ മെച്ചമുള്ളവരോ, തരം കുറ

ഞ്ഞവരോ ആക്കുന്നുണ്ടോ?

ഭക്ഷണം നമ്മെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നില്ല. നാം ഭക്ഷിക്കുന്നില്ല എങ്കില്‍ മോശക്കാരോ, ഭക്ഷിക്കുന്നതിനാല്‍ മെച്ചമുള്ളവര്‍ എന്നോ ആകുന്നില്ല.[8:8].

നമ്മുടെ സ്വാതന്ത്ര്യം എന്തായിത്തീരാതിരിക്കാന്‍ നാം ശ്രദ്ധിക്കണം?

വിശ്വാസത്തില്‍ ബലഹീനനായ ഒരുവന് നമ്മുടെ സ്വാതന്ത്ര്യത്താല്‍ ഇടര്‍ച്ച വരുവാന്‍ കാരണമാകാതിരിക്കത്തക്കവണ്ണം നാം ശ്രദ്ധാലുക്കളായിരിക്കണം.[8:9].

വിഗ്രഹാര്‍പ്പിതമായ മാംസാഹാരം സംബന്ധിച്ച് ബലഹീന മന:സ്സാക്ഷിയുള്ള ഒരു സഹോദരനോ സഹോദരിയോ, ആ ഭക്ഷണം കഴിക്കുന്നത്‌ കാണുമ്പോള്‍ എന്തു

സംഭവിക്കുന്നു?

ബലഹീന മന:സ്സാക്ഷിയുള്ള ആ സഹോദരനോ സഹോദരിയോ നശിച്ചുപോകു വാന്‍ നാം കാരണമായിത്തീരുന്നു.[8:10-11].