ml_tq/JHN/21/17.md

2.0 KiB

യേശുവിനെ സ്നേഹിക്കുന്നുവോ എന്ന് മൂന്നാം പ്രാവശ്യവും ചോദിച്ചപ്പോള്‍ ശീമോന്‍ പത്രോസ് എപ്രകാരം മറുപടി നല്‍കി?

മൂന്നാം പ്രാവശ്യം ചോദിച്ചതിനു പത്രോസ് ദുഖിച്ച്‌ പ്രതികരിച്ചത്,"കര്‍ത്താവേ, അങ്ങ് സകലവും അറിയുന്നു, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്നതും അങ്ങ് അറിയുന്നു" എന്നാണ്.[21:17].

യേശുവിന്‍റെ "നീ എന്നെ സ്നേഹിക്കുന്നുവോ" എന്ന ചോദ്യത്തിനു മൂന്നാം പ്രാവശ്യം പത്രോസ് പ്രതികരിച്ചപ്പോള്‍ പത്രോസിനോട് എന്ത് ചെയ്യുവാനാണ് യേശു പറഞ്ഞത്?

"എന്‍റെ ആടുകളെ മേയ്ക്ക"എന്നാണു മൂന്നാം പ്രാവശ്യം യേശു പറഞ്ഞത്. {21:17].

ശീമോന് പ്രായമാകുമ്പോള്‍ എന്തു സംഭവിക്കുമെന്നാണ് ശീമോന്‍ പത്രോസിനോട് യേശു പറഞ്ഞത്?

യേശു ശീമോന്‍ പത്രോസിനോടു പറഞ്ഞത്, നീവയസ്സനായ ശേഷം നീ കൈ നീട്ടുകയും മറ്റൊരുത്തന്‍ നിന്നെ വസ്ത്രം ധരിപ്പിക്കുകയും നിനക്ക് ഇഷ്ടമി ല്ലാത്ത ഇടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും.[21:18].