ml_tq/JHN/13/34.md

1.7 KiB

യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ പുതിയ കല്‍പ്പന എന്താണ്?

യേശു അവരെ സ്നേഹിച്ചതുപോലെ അവരും പരസ്പരം സ്നേഹിക്കണം എന്നതായിരുന്നു ആ പുതിയ കല്‍പ്പന.[13:34].

തന്‍റെ ശിഷ്യന്മാര്‍ പരസ്പരം സ്നേഹിക്കണമെന്ന കല്‍പ്പന അനുസരിച്ചാല്‍ എന്തു സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

അവര്‍ ഈ കല്‍പ്പന അനുസരിക്കുന്നതുമൂലം, എല്ലാ ജനങ്ങളും യേശുവിന്‍റെ ശിഷ്യന്മാര്‍ എന്ന് അറിയുവാനിടയാകും.[13:35].

"ഞാന്‍ പോകുന്നിടത്തേക്ക് നിങ്ങള്‍ക്ക് വരുവാന്‍ കഴികയില്ല" എന്ന് യേശു പറഞ്ഞപ്പോള്‍ യേശു എവിടേക്ക് പോകുന്നുവെന്ന കാര്യം പത്രോസ്

മനസ്സിലാക്കിയിരുന്നുവോ?

ഇല്ല. പത്രോസ് മനസ്സിലാക്കിയിരുന്നില്ല, അതിനാലാണ് യേശുവിനോട് "കര്‍ ത്താവേ, നീ എവിടെ പോകുന്നു" എന്ന് ചോദിച്ചത്.[13:33,36].