ml_tq/HEB/08/03.md

1.5 KiB

ഓരോ പുരോഹിതനും അത്യന്താപേക്ഷിതമായത് എന്താണ്?

ഓരോ പുരോഹിതനും അര്‍പ്പിക്കുവാനായി എന്തെങ്കിലും ആവശ്യമാണ്.[8:3].

ന്യായപ്രമാണപ്രകാരം ദാനങ്ങള്‍ അര്‍പ്പിച്ച പുരോഹിതന്മാര്‍ എവിടെയായിരുന്നു?

ന്യായപ്രമാണപ്രകാരം ദാനങ്ങള്‍ അര്‍പ്പിച്ച പുരോഹിതന്മാര്‍ ഭൂമിയിലായിരുന്നു.[8:4].

ഭൂമിയിലുള്ള പുരോഹിതന്മാര്‍ എന്തിനെ ശുശ്രൂഷിച്ചു?

ഭൂമിയിലുള്ള പുരോഹിതന്മാര്‍ സ്വര്‍ഗ്ഗത്തില്‍ ഉള്ളവയുടെ സ്വരൂപവും നിഴലുമായവയെ ശുശ്രൂഷിച്ചു.[8:5].

ഏതിന്‍റെ മാതൃക പ്രകാരമാണ് ഭൌമിക സമാഗമനക്കുടാരം നിര്‍മ്മിച്ചിരുന്നത്?

ഭൌമിക സമാഗമാനകൂടാരം പര്‍വതത്തില്‍ ദൈവം മോശെയ്ക്ക് കാണിച്ച മാതൃകപ്രകാര മാണ് നിര്‍മ്മിച്ചത്.[8:5].