ml_tq/HEB/01/01.md

1.8 KiB

പൂര്‍വകാലങ്ങളില്‍ ദൈവം എപ്രകാരമാണ് സംസാരിച്ചിരുന്നത്?

പൂര്‍വകാലങ്ങളില്‍ ദൈവം പ്രവാചകന്മാരില്‍കൂടെ വിവിധ സമയങ്ങളിലും വിവിധ മാര്‍ഗങ്ങളില്‍കൂടെയും സംസാരിച്ചിരുന്നു.[1:1].

ഈക്കാലത്ത് ദൈവം എപ്രകാരമാണ് സംസാരിക്കുന്നത്?

ദൈവം ഈക്കാലങ്ങളില്‍ പുത്രന്‍ മുഖാന്തിരം സംസാരിക്കുന്നു..[1:2].

ആര്‍ മുഖാന്തിരമാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്?

ദൈവപുത്രന്‍ മൂലമാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്.[1:2].

സകലത്തെയും എപ്രകാരമാണ് വഹിക്കുന്നത്?

ദൈവപുത്രന്‍റെ വചനത്തിന്‍റെ ശക്തിയാലാണ് സകലത്തെയും വഹിക്കുന്നത്.[1:3].

എപ്രകാരമാണ് പുത്രന്‍ ദൈവത്തിന്‍റെ മഹത്വത്തെയും തേജസ്സിനെയും പ്രദര്‍ശിപ്പിക്കുന്നത്?

പുത്രനാണ് ദൈവമഹത്വത്തിന്‍റെ പ്രഭയും, ദൈവതേജസ്സിന്‍റെ മുദ്രയും ആയിരിക്കുന്നത്.[1:3].