ml_tq/2CO/11/24.md

1.6 KiB

പൌലോസ് തന്നോടൊപ്പം തുല്യത അവകാശപ്പെടുവാന്‍ ആഗ്രഹിക്കുന്നവരോട് താരതമ്യം ചെയ്ത് പറയുന്ന തന്‍റെ പ്രശംസകള്‍ ഏവ?

യഹൂദന്‍മാരില്‍നിന്നും "ഒന്ന് കുറയ നാല്‍പ്പത് അടികള്‍" അഞ്ചു തവണ പൌലോസിനു ലഭിച്ചു. മൂന്ന് പ്രാവശ്യം കോലിനാല്‍ അടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലേറ് കൊണ്ടു. മൂന്ന് പ്രാവശ്യം കപ്പല്‍ ചേതത്തില്‍ അകപ്പെട്ടു. സമുദ്രത്തില്‍ ഒരു രാത്രിയും ഒരുപകലും ചിലവഴിച്ചു. താന്‍ നദികളിലെ ആപത്തുകളിലും, കള്ളന്മാരാലും, സ്വന്തജനങ്ങളാലും, ജാതികളാലും ഉള്ള അപകടങ്ങളില്‍ അകപ്പെട്ടു. പട്ടണങ്ങളിലും, മരുഭൂമിയിലും, കടലിലും, കള്ള സഹോദരന്മാര്‍ നിമിത്തവും അപകടത്തിലായി. മാത്രമല്ല, ദമസ്കൊസിലെ നാടുവാഴി മൂലവും അപകടമുണ്ടായി. [11:24-26,32].