ml_tq/2CO/09/03.md

2.1 KiB

എന്തുകൊണ്ടാണ് പൌലോസ് സഹോദരന്മാരെ കൊരിന്തിലേക്ക്

അയച്ചത്?

കൊരിന്തിലുള്ള വിശുദ്ധന്മാരെക്കുറിച്ച് പൌലോസ് പ്രശംസിച്ചുപറഞ്ഞ തൊന്നും വ്യര്‍ത്ഥമാകാതിരിക്കേണ്ടതിനും, കൊരിന്തിലുള്ള വിശുദ്ധന്മാര്‍ പൌലോസ് പറഞ്ഞതുപോലെത്തന്നെ ഒരുങ്ങിയിരിക്കെണ്ടതിനും വേണ്ടിയാണ് താന്‍ സഹോദരന്മാരെ പറഞ്ഞയച്ചത്. [9:3].

കൊരിന്ത്യര്‍ വാഗ്ദത്തം ചെയ്ത ഉപഹാരം മുന്‍കൂട്ടി ഒരുക്കിവെക്കേ ണ്ടതിനുള്ള ക്രമീകരണത്തിനായിട്ടു സഹോദരന്മാരെ പറഞ്ഞയക്കുവാന്‍ പൌലോസ് ചിന്തിച്ചത് എന്തുകൊണ്ട്?

ഏതെങ്കിലും മക്കദോന്യര്‍ തന്നോടൊപ്പം വരികയും കൊരിന്ത്യര്‍ ഒരുക്ക മില്ലാത്തവരായി കാണുകനിമിത്തം പൌലോസും കൂട്ടാളികളും ലജ്ജിതരാ കരുത് എന്ന ചിന്തയാല്‍ പൌലോസ് അത് ആവശ്യമെന്ന് കരുതി. കൊരിന്ത്യര്‍ നിര്‍ബന്ധിതരായി അപ്രകാരം ചെയ്തു എന്നു വരാതെ അവരുടെ ഉപഹാരം സ്വമേധയായി നല്‍കുവാന്‍ ഒരുക്കത്തോടെ കാണപ്പെടണമെന്നു പൌലോസ് നിര്‍ണ്ണയിച്ചു.[9:4-5].