ml_tq/1PE/01/03.md

2.1 KiB

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എന്തുണ്ടായിരിക്കണമെന്നാണ് പത്രോസ് ആവശ്യപ്പെടുന്നത്?

പത്രോസ് ആവശ്യപ്പെടുന്നത് അവര്‍ക്ക് കൃപയും വര്‍ദ്ധിച്ച സമാധാനവും ഉണ്ടാകട്ടെ എന്നാണ്. [1:3}

ആര്‍ വാഴ്ത്തപ്പെട്ടവനായിരിക്കണമെന്നു പത്രോസ് ആഗ്രഹിച്ചു?

അവരുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍ ആകണമെന്ന് പത്രോസ് ആഗ്രഹിച്ചു.[1:3].

ദൈവം അവര്‍ക്ക് ഒരു പുതുജനനം എപ്രകാരം നല്‍കി:?

ദൈവം തന്‍റെ മഹാകരുണയാല്‍ അവര്‍ക്ക് പുതുജനനം നല്‍കി.[1:3].

എന്തുകൊണ്ട് അവകാശം ക്ഷയം, മാലിന്യം, വാട്ടം ഒന്നുമില്ലാതിരിക്കുന്നത്?

എന്തുകൊണ്ടെന്നാല്‍ ഈ അവകാശം അവര്‍ക്ക് സ്വര്‍ഗ്ഗത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.[1:4].

അവര്‍ ദൈവത്തിന്‍റെ ശക്തിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ഏതു മുഖാന്തിരമാണ്?

അവര്‍ വിശ്വാസംമൂലം അന്ത്യകാലത്തു വെളിപ്പെടുവാനുള്ള രക്ഷക്കായി സൂക്ഷിക്കപ്പെടുന്നു[1:5].