ml_tq/1JN/04/01.md

1.6 KiB

എന്തുകൊണ്ട് എല്ലാ ആത്മാക്കളെയും വിശ്വസിക്കരുതെന്ന് വിശ്വാസികളോട്

യോഹന്നാന്‍ മുന്നറിയിപ്പ് നല്‍കുന്നത്?

യോഹന്നാന്‍ വിശ്വാസികള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നത് എന്തുകൊണ്ടെന്നാല്‍ ധാരാളം കള്ളപ്രവാചകന്മാര്‍ ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നു.[4:1].

ദൈവത്തിന്‍റെ ആത്മാവാണ് സംസാരിക്കുന്നത് എന്നു എപ്രകാരം നിങ്ങള്‍ക്ക്

അറിയാം?[4:1].

യേശുക്രിസ്തു ദൈവത്താല്‍ ജഡത്തില്‍ വെളിപ്പെട്ടു വന്നുവെന്നു ഏറ്റുപറയുന്ന ഏതു ആത്മാവും ദൈവത്തില്‍നിന്നുള്ളതാണ്.[4:2].

യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന് ഏറ്റുപറയാത്ത ആത്മാവ് ഏതാണ്?

എതിര്‍ക്രിസ്തുവിന്‍റെ ആത്മാവാണ് യേശുക്രിസ്തു ജഡത്തില്‍ വന്നുവെന്ന് ഏറ്റുപറയാത്തത്.[4:3].