ml_tn/mrk/15/intro.md

24 lines
5.1 KiB
Markdown
Raw Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# മര്‍ക്കോസ് 15 പൊതു കുറിപ്പുകള്‍
## ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍
### “ദേവാലയത്തിലെ തിരശ്ശീല രണ്ടായി വിഭാഗിക്കപ്പെട്ടു”
ദേവാലയത്തിലെ തിരശ്ശീല എന്നത് ജനത്തിനു വേണ്ടി ദൈവത്തോട് സംസാരിക്കുവാന്‍ അവര്‍ക്കായി ഒരാള്‍ ആവശ്യമായിരിക്കുന്നു എന്നതിന്‍റെ ഒരു പ്രധാന അടയാളമായിരുന്നു. അവര്‍ക്ക് ദൈവവുമായി നേരിട്ട് സംസാരിക്കുവാന്‍ സാധ്യമല്ലായിരുന്നു എന്തുകൊണ്ടെന്നാല്‍ സകല ആളുകളും പാപം നിറഞ്ഞവരും ദൈവം പാപത്തെ വെറുക്കുന്നവനും ആകുന്നു. യേശുവിന്‍റെ ജനത്തിന് ഇപ്പോള്‍ ദൈവത്തോട് നേരിട്ട് സംസാരിക്കുവാന്‍ സാധിക്കും എന്ന് കാണിക്കാന്‍ വേണ്ടിയാണ് ദൈവം തിരശ്ശീല കീറിയത് എന്തുകൊണ്ടെന്നാല്‍ യേശു അവരുടെ പാപത്തിനു വേണ്ടി വില നല്‍കിക്കഴിഞ്ഞു.
### കല്ലറ
യേശുവിനെ അടക്കം ചെയ്തിരുന്ന കല്ലറ ([മര്ക്കോസ്15:46] (../../mrk/15/46.md)) ധനികരായ യെഹൂദന്മാര്‍ തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ സംസ്കരിക്കുവാന്‍ വേണ്ടി കരുതിയിട്ടുള്ള തരത്തിലുള്ള ഒന്നായിരുന്നു. ഇത് വാസ്തവത്തില്‍ പാറയില്‍ വെട്ടി എടുത്തിട്ടുള്ള ഒരു അറയായിരുന്നു. തൈലവും ഇതര ലേപന വസ്തുക്കളും പൂശിയ ശേഷം ശീലകളാല്‍ ശരീരം ചുറ്റി പൊതിഞ്ഞ് അനന്തരം ആ ശരീരം വെയ്ക്കത്തക്ക വിധം ഉള്ള ഒരു പരന്ന സ്ഥലം അതിന്‍റെ ഒരു വശത്ത് ഉണ്ടായിരുന്നു. അതിനു ശേഷം ആ ശവകുടീരത്തിനു മുന്‍പില്‍ ഒരു വലിയ കല്ല്‌ ഉരുട്ടി വെക്കുമായിരുന്നു, അതിനാല്‍ ആര്‍ക്കും തന്നെ ഉള്‍വശം കാണുവാനോ അല്ലെങ്കില്‍ അകത്തേക്ക് പ്രവേശിക്കുവാനോ കഴിയുകയില്ലായിരുന്നു.
## ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍
### മൂര്‍ച്ചയേറിയ പരിഹാസം
യേശുവിനെ ആരാധിക്കുന്നു എന്നു അഭിനയിക്കുക ([മര്ക്കോസ്15:19] (../../mrk/15/19.md)) ഒരു രാജാവിനോടെന്ന പോലെ സംസാരിക്കുന്നതായി അഭിനയിക്കുക ([മര്‍ക്കോസ് 15:18] (../../mrk/15/18.md)), എന്നിങ്ങനെ രണ്ടു വിധത്തിലും, പടയാളികളും യെഹൂദന്മാരും തങ്ങള്‍ യേശുവിനെ വെറുക്കുന്നുയെന്നും യേശു ദൈവപുത്രന്‍ എന്ന് വിശ്വസിക്കുന്നില്ലയെന്നും കാണിച്ചു. (കാണുക: [[rc://*/ta/man/translate/figs-irony]]ഉം [[rc://*/tw/dict/bible/other/mock]]ഉം)
## ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍
### ഏലോഹി, ഏലോഹി, ലമ്മാ ശബക്താനി?
ഇത് അരാമ്യ ഭാഷയിലുള്ള ഒരു പദസഞ്ചയമാകുന്നു. മര്‍ക്കോസ് ഇതിന്‍റെ ഉച്ചാരണത്തെ ഗ്രീക്ക് അക്ഷരങ്ങള്‍ ഉപയോഗിച്ച് ലിപ്യന്തരണം ചെയ്യുന്നു. അനന്തരം താന്‍ അതിന്‍റെ അര്‍ത്ഥം വിശദീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/translate-transliterate]])