ml_tn/luk/03/intro.md

5.9 KiB
Raw Blame History

ലൂക്കോസ് 03 പൊതുകുറിപ്പുകള്‍

ഘടനയും രൂപീകരണവും

ചില പരിഭാഷകള്‍ കവിതയുടെ ഓരോ വരിയും സുഗമമായ വായനയ്ക്ക് വേണ്ടി ശേഷിച്ച ഗദ്യത്തിന്‍റെ ഏറ്റവും വലത്തെ ഭാഗം ചേര്‍ത്ത് എഴുതുന്നു. ULTയില് 3:4-6ലെ പഴയ നിയമത്തില്‍ നിന്നുള്ള കവിതാ ഭാഗത്തെ ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

നീതി

ഈ അദ്ധ്യായത്തില്‍ പട്ടാളക്കാരോടും നികുതി പിരിക്കുന്നവരോടും ഉള്ള യോഹന്നാന്‍റെ നിര്‍ദ്ദേശങ്ങള്‍ സങ്കീര്‍ണ്ണം ആയവ അല്ല. അവ അവര്‍ക്ക് വ്യക്തമായ നിലയില്‍ ഉള്ള വസ്തുതകള്‍ ആകുന്നു. അവിടുന്ന് അവരോടു നീതിപൂര്‍വ്വം ജീവിക്കണം എന്ന് നിര്‍ദ്ദേശം നല്‍കി. (കാണുക: rc://*/tw/dict/bible/kt/justiceഉം ലൂക്കോസ് 3:12-15)

വംശാവലി

വംശാവലി എന്ന് പറയുന്നത് ഒരു വ്യക്തിയുടെ പൂര്‍വ്വീകന്മാരുടെ അല്ലെങ്കില്‍ പിന്‍സന്തതികളുടെ ഒരു പട്ടിക രേഖപ്പെടുത്തിയത് ആകുന്നു. ഇപ്രകാരം ഉള്ള പട്ടികകള്‍ ആരാണ് രാജാവായി നിയമിതന്‍ ആകുവാന്‍ അവകാശി എന്നുള്ളത് നിര്‍ണ്ണയം ചെയ്യുന്നതിനു പ്രാധാന്യം അര്‍ഹിക്കുന്നത് ആയിരിക്കുന്നു, എന്തുകൊണ്ടെന്നാല്‍, രാജാവിന്‍റെ അധികാരം എന്നുള്ളത് സാധാരണ ആയി കൈമാറുന്നതായോ അല്ലെങ്കില്‍ തന്‍റെ പിതാവില്‍ നിന്ന് അവകാശം ആക്കുന്നതോ ആയിരുന്നു. കൂടാതെ പ്രധാന ഇതര വ്യക്തികള്‍ക്കും ഒരു രേഖപ്പെടുത്തിയ വംശാവലി ഉണ്ടാകുക എന്നുള്ളത് സാധാരണം ആയിരുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട അലങ്കാര പ്രയോഗങ്ങള്‍

ഉപമാനം

പ്രവചനം പലപ്പോഴും അതിന്‍റെ അര്‍ത്ഥം പ്രകടിപ്പിക്കേണ്ടതിനു ഉപമാനങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണ ആയിരുന്നു. പ്രവചനങ്ങള്‍ ശരിയായ വിധത്തില്‍ വ്യാഖ്യാനിക്കേണ്ടതിനു ആത്മീയ വിവേചനം ആവശ്യം ആയിരിക്കുന്നു. യോഹന്നാന്‍ സ്നാപകന്‍റെ ശുശ്രൂഷയെ വിശദീകരിക്കേണ്ടതിനു യെശ്ശയ്യാ പ്രവചനം ഒരു വിശദമായ ഉപമാനം ആണ് (ലൂക്കോസ് 3:4-6). പരിഭാഷ വിഷമകരം ആകുന്നു. പരിഭാഷകര്‍ ULTയിലെ ഓരോ വരികളും പ്രത്യേകമായ ഉപമാനമായി പരിഗണിക്കുന്നതായി നിര്‍ദ്ദേശിച്ചിരിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/prophet]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

ഈ അദ്ധ്യായത്തിലെ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍

“(ഹേരോദ്) യോഹന്നാനെ കാരാഗൃഹത്തില്‍ ബന്ധിച്ചു”

ഈ സംഭവം ആശയക്കുഴപ്പം ഉണ്ടാക്കും എന്തുകൊണ്ടെന്നാല്‍ ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നത് യോഹന്നാന്‍ തടവില്‍ ആക്കപ്പെട്ടു അനന്തരം പറയുന്നത് താന്‍ യേശുവിനെ സ്നാനപ്പെടുത്തുക ആയിരുന്നു എന്നാണ്. ഗ്രന്ഥകര്‍ത്താവ് ഈ പദസഞ്ചയം ഉപയോഗിക്കുന്നത് മിക്കവാറും ഹെരോദാവ് യോഹന്നാനെ കാരാഗൃഹത്തില്‍ ആക്കുന്നതിനെ മുന്‍കൂട്ടി കണ്ടിട്ടാണ്. ഇത് അര്‍ത്ഥം നല്‍കുന്നത് ഈ പ്രസ്താവന ഭാഷ്യം നല്‍കുന്നതിന്‍റെ ഭാവികാല സമയത്തെ ആസ്പദമാക്കി കൊണ്ടാകുന്നു എന്നാണ്.