ml_tn/2co/12/intro.md

7.1 KiB
Raw Blame History

2 കൊരിന്ത്യർ 12 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായത്തിൽ പൌലോസ് തന്‍റെ അധികാരത്തെ ന്യായീകരിക്കുന്നു. പൌലോസ് കൊരിന്ത്യരോടൊപ്പമുണ്ടായിരുന്നപ്പോൾ, തന്‍റെ ശക്തിയേറിയ പ്രവൃത്തികളാൽ താൻ ഒരു അപ്പോസ്തലനാണെന്ന് തെളിയിച്ചു. അവൻ അവരിൽ നിന്ന് ഒന്നും സ്വീകരിച്ചതുമില്ല. ഇപ്പോൾ അവൻ മൂന്നാം തവണ വരുന്നു, എന്നാല്‍ ഇപ്രാവശ്യവും ഒന്നും സ്വീകരിക്കുകയില്ല. താൻ സന്ദർശിക്കുമ്പോൾ അവരോട് പരുഷമായി പെരുമാറേണ്ടി വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല. (കാണുക: rc://*/tw/dict/bible/kt/apostle)

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

പൗലോസിന്‍റെ ദർശനം

സ്വർഗ്ഗത്തെക്കുറിച്ചുള്ള ഒരു അത്ഭുതകരമായ ദർശനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പൌലോസ് ഇപ്പോൾ തന്‍റെ അധികാരത്തെ ഉറപ്പിക്കുന്നു. 2-5 വാക്യങ്ങളില്‍ മൂന്നാമനെന്ന നിലയില്‍ താന്‍ സ്വയം സംസാരിക്കുന്നുണ്ടെങ്കിലും, വാക്യം-7ല് ദർശനം ലഭിച്ച വ്യക്തി താന്‍ തന്നെയെന്നു സൂചിപ്പിക്കുന്നു. അത് വളരെ മഹത്തരമായിരുന്നു, അവനെ താഴ്‌മയോടെ നിലനിർത്താൻ ദൈവം അദ്ദേഹത്തിന് ശാരീരിക വൈകല്യങ്ങൾ നൽകി. (കാണുക: rc://*/tw/dict/bible/kt/heaven)

മൂന്നാം സ്വർഗ്ഗം

""മൂന്നാമത്തെ"" സ്വർഗ്ഗം ദൈവത്തിന്‍റെ വാസസ്ഥലമാണെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു. കാരണം, ആകാശത്തെയും (""ആദ്യത്തെ"" ആകാശത്തെയും) പ്രപഞ്ചത്തെയും (""രണ്ടാമത്തെ"" സ്വർഗ്ഗം) സൂചിപ്പിക്കാൻ തിരുവെഴുത്ത് ""സ്വർഗ്ഗം"" എന്ന പദം ഉപയോഗിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

അമിതോക്തിപരമായ ചോദ്യങ്ങൾ

തനിക്കെതിരെ ആരോപണം നടത്തിയ ശത്രുക്കൾക്കെതിരെ സ്വയം വാദിക്കുമ്പോൾ പൌലോസ് പല അമിതോക്തികള്‍ ഉപയോഗിക്കുന്നു: ""ഞാൻ നിങ്ങൾക്ക് ഒരു ഭാരമായിരുന്നില്ല എന്നതൊഴിച്ചാൽ, മറ്റ് സഭകളെ അപേക്ഷിച്ച് നിങ്ങൾക്കെങ്ങനെ പ്രാധാന്യം കുറവായിരുന്നു?"" ""തീത്തോസ് നിങ്ങളെ മുതലെടുത്തോ? ഞങ്ങൾ ഒരേ വഴിയിലൂടെയല്ലേ നടന്നത് ? ഞങ്ങൾ ഒരേ പടികളിലൂടെ നടന്നില്ലേ?"" കൂടാതെ ""ഈ സമയമത്രയും ഞങ്ങൾ നിങ്ങളോട് സ്വയം ന്യായീകരിക്കുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?"" (കാണുക: rc://*/ta/man/translate/figs-rquestion)

പരിഹാസം

പൌലോസ് ഒരു പ്രത്യേകതരം വിരോധാഭാസമായ പരിഹാസം ഉപയോഗിക്കുന്നു, താന്‍ എങ്ങനെ യാതൊരു വിലയും കൂടാതെ അവരെ സഹായിച്ചു എന്ന് അവരെ ഓർമ്മപ്പെടുത്തുമ്പോൾ. അദ്ദേഹം പറയുന്നു, ""ഈ തെറ്റിന് എന്നോട് ക്ഷമിക്കൂ!"" ""ഞാൻ വളരെ വഞ്ചകനായതിനാൽ, നിങ്ങളെ വഞ്ചനയിലൂടെ പിടികൂടിയത് ഞാനാണ്"" എന്ന് പറയുമ്പോൾ അദ്ദേഹം പതിവ് വിരോധാഭാസവും ഉപയോഗിക്കുന്നു. ഈ ആരോപണത്തിനെതിരായ തന്‍റെ പ്രതിരോധം അവതരിപ്പിക്കാൻ അദ്ദേഹം ഇത് ഉപയോഗിക്കുന്നു, അത് എത്രത്തോളം ശരിയാണെന്ന് കാണിച്ചുതരുന്നു. (കാണുക: rc://*/ta/man/translate/figs-irony)

ഈ അദ്ധ്യായത്തില്‍ വരാവുന്ന മറ്റ് വിവർത്തന ബുദ്ധിമുട്ടുകൾ

വിരോധാഭാസം

അസാധ്യമായ എന്തെങ്കിലും വിവരിക്കുന്നതായി കാണപ്പെടുന്ന ഒരു യഥാർത്ഥ പ്രസ്താവനയാണ് ""വിരോധാഭാസം"". അഞ്ചാം വാക്യത്തിലെ ഈ വാചകം ഒരു വിരോധാഭാസമാണ്: ""എന്‍റെ ബലഹീനതകളില്‍ അല്ലാതെ ഞാൻ പ്രശംസിക്കുകയില്ല."" മിക്ക ആളുകളും അവരുടെ ദൌര്‍ബല്യത്തില്‍ അഭിമാനിക്കാറില്ല. പത്താം വാക്യത്തിലെ ഈ വാചകം ഒരു വിരോധാഭാസമാണ്: “ഞാൻ ബലഹീനനായിരിക്കുമ്പോഴെല്ലാം ഞാൻ ശക്തനാണ്.” ഈ രണ്ടു പ്രസ്താവനകളും ശരിയാണെന്ന് ഒമ്പതാം വാക്യത്തിൽ പൌലോസ് വിശദീകരിക്കുന്നു. ([2 കൊരിന്ത്യർ 12: 5] (./05.md))