ml_tn/1pe/02/intro.md

3.5 KiB
Raw Blame History

1പത്രോസ്02 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങൾ കാവ്യ ഭാഗങ്ങള്‍ വായിക്കാൻ എളുപ്പമാക്കുന്നതിന് ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍ 2:6, 7, 8,22 എന്നീ വാക്യങ്ങള്‍ പഴയനിയമ കവിതാ ഭാഗം ഉദ്ധരിച്ച് ഇപ്രകാരം ചെയ്തിരിക്കുന്നു. ചില വിവർത്തനങ്ങൾ കാവ്യ ഭാഗങ്ങള്‍ വായിക്കാൻ എളുപ്പമാക്കുന്നതിന് ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. യു‌എൽ‌ടി 2:10ല് പഴയനിയമ കവിതാ ഭാഗം ഉദ്ധരിച്ച് ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

കല്ലുകൾ

വേദപുസ്തകത്തില്‍ വലിയ കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു കെട്ടിടം സഭയ്ക്ക് ഒരു രൂപകമായി ഉപയോഗിക്കുന്നു. യേശു അതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മൂലക്കല്ലാകുന്നു,. അപ്പോസ്തലന്മാരും പ്രവാചകന്മാരും അതിന്‍റെ അടിസ്ഥാനങ്ങളും കെട്ടിടത്തിന്‍റെ ഭാഗമായ മറ്റെല്ലാ കല്ലുകളും അതിന്മേല്‍ ഉറപ്പിച്ചിരിക്കുന്നു. ഈ അദ്ധ്യായത്തിൽ, കെട്ടിടത്തിന്‍റെ ഭിത്തികള്‍ നിർമ്മിച്ചിരിക്കുന്ന കല്ലുകളാണ് ക്രിസ്ത്യാനികൾ. (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///tw/dict/bible/kt/cornerstone]], rc://*/tw/dict/bible/other/foundation)

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

പാലും ശിശുക്കളും

“ശുദ്ധമായ ആത്മീയ പാലിനായി കൊതിക്കുക” എന്ന് പത്രോസ് തന്‍റെ വായനക്കാരോട് പറയുമ്പോള്‍ ഒരു കുഞ്ഞ് അമ്മയുടെ പാൽ കൊതിക്കുന്നു എന്ന ഒരു ഉപമ അവന്‍ ഉപയോഗിക്കുന്നു. ഒരു കുഞ്ഞ് പാൽ ആഗ്രഹിക്കുന്നതുപോലെ ക്രിസ്ത്യാനികളും ദൈവവചനത്തിനായി വാഞ്ചിക്കണമെന്ന് പത്രോസ് ആഗ്രഹിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)