ml_tn/tit/front/intro.md

6.8 KiB

തീത്തോസിന് ആമുഖം

ഭാഗം 1: പൊതുവായ ആമുഖം

തീത്തോസിന്‍റെ പുസ്തകത്തിന്‍റെ സംക്ഷേപം

  1. ദൈവഭക്തരായ നേതാക്കളെ നിയമിക്കാൻ പലോസ് തീത്തൊസിനോട് നിർദ്ദേശിക്കുന്നു (1: 1-16)
  2. ദൈവിക ജീവിതം നയിക്കാൻ ആളുകളെ പരിശീലിപ്പിക്കാൻ പൌലോസ് തീത്തൊസിനോട് നിർദ്ദേശിക്കുന്നു (2: 1-3: 11)
  3. തന്‍റെ ചില പദ്ധതികൾ പങ്കുവെക്കുകയും വിവിധ വിശ്വാസികൾക്ക് ആശംസകൾ അയയ്ക്കുകയും ചെയ്തുകൊണ്ടാണ് പൌലോസ് അവസാനിപ്പിക്കുന്നത് (3: 12-15)

തീത്തൊസിന്‍റെ പുസ്തകം എഴുതിയത് ആര്‍?

പൗലോസാണ് തീത്തൊസിന്‍റെ പുസ്തകം എഴുതിയത്. പൌലോസ് തർസ്സോസ് നഗരത്തിൽ നിന്നുള്ളവനാകുന്നു. ആദ്യകാലങ്ങളിൽ അവൻ ശൌല്‍ എന്നറിയപ്പെട്ടിരുന്നു. ക്രിസ്ത്യാനിയാകുന്നതിനുമുമ്പ് പൌലോസ് ഒരു പരീശനായിരുന്നു. അവൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു. താന്‍ ക്രിസ്ത്യാനിയായതിനുശേഷം, റോമൻ സാമ്രാജ്യത്തിലുടനീളം യേശുവിനെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട് പലതവണ സഞ്ചരിച്ചു.

തീത്തൊസിന്‍റെ പുസ്തകം എന്തിനെക്കുറിച്ചാണ്?

ക്രേത്ത ദ്വീപിലെ സഭകളെ നയിക്കുന്ന തന്‍റെ സഹപ്രവർത്തകനായ തീത്തോസിന് പൌലോസ് ഈ ലേഖനം എഴുതി. സഭാ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പൌലോസ് അദ്ദേഹത്തിന് നിർദ്ദേശം നൽകി. വിശ്വാസികൾ പരസ്പരം എങ്ങനെ പെരുമാറണം എന്നും പൌലോസ് വിവരിച്ചു. ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ ജീവിക്കാൻ അവൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.

ഈ പുസ്തകത്തിന്‍റെ തലക്കെട്ട് എങ്ങനെ വിവർത്തനം ചെയ്യണം?

പരിഭാഷകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത തലക്കെട്ടായ ""തീത്തോസ്"" എന്ന് വിളിക്കാം. അല്ലെങ്കിൽ ""തീത്തോസിനുള്ള പൗലോസിന്‍റെ ലേഖനം"" അല്ലെങ്കിൽ ""തീത്തൊസിനുള്ള ഒരു കത്ത്"" പോലെയുള്ള വ്യക്തമായ തലക്കെട്ട് അവർക്ക് തിരഞ്ഞെടുക്കാം. (കാണുക: rc://*/ta/man/translate/translate-names)

ഭാഗം 2: സുപ്രധാന മത-സാംസ്കാരിക ആശയങ്ങൾ

സഭയുടെ ശുശ്രൂഷയില്‍ ജനത്തിന് ഏതൊക്കെ രീതിയില്‍ പങ്കാളികളാകാം? ഒരു സ്ത്രീയോ ഭാര്യയെ ഉപേക്ഷിച്ചവനോ സഭാ നേതൃത്വത്തിലേക്ക് വരുന്നതിനെക്കുറിച്ച് തീത്തോസിന്‍റെ പുസ്തകത്തിൽ ചില പഠനങ്ങള്‍ ഉണ്ട്. ഇവയുടെ അർത്ഥത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു. ഈ പുസ്തകം വിവർത്തനം ചെയ്യുന്നതിനുമുമ്പ് ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമായി വന്നേക്കാം.

ഭാഗം 3: പ്രധാനപ്പെട്ട വിവർത്തന സമസ്യകൾ

ഏകവും ബഹുവചനവുമായ ""നിങ്ങൾ"" ­­­ഈ പുസ്തകത്തിൽ ""ഞാൻ"" എന്ന വാക്ക് പൗലോസിനെ സൂചിപ്പിക്കുന്നു. കൂടാതെ, ""നിങ്ങൾ"" എന്ന വാക്ക് എല്ലായ്പ്പോഴും ഏകവചനവും തീത്തോസിനെയും സൂചിപ്പിക്കുന്നു. വ്യത്യസ്തമായ ഒരു വാക്യം 3:15 ആണ്. (കാണുക: [[rc:///ta/man/translate/figs-exclusive]], [[rc:///ta/man/translate/figs-you]])

""നമ്മുടെ രക്ഷകനായ ദൈവം"" എന്നതിന്‍റെ അർത്ഥമെന്താണ്?

ഇത് ഈ കത്തിലെ ഒരു സാധാരണ വാക്യമാണ്. തനിക്കെതിരായി ചെയ്ത പാപത്തെ ദൈവം ക്രിസ്തുവിൽ അവരോട് എങ്ങനെ ക്ഷമിച്ചുവെന്ന് വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുക എന്നാണ് പൌലോസ് ഉദ്ദേശിച്ചത്.അവരോടു ക്ഷമിച്ചത് നിമിത്തം അവര്‍ ന്യായ വിധിയില്‍ നിന്നും ഒഴിവുള്ളവരായി തീര്‍ന്നു. ഈ കത്തിലെ സമാനമായ ഒരു വാചകം ""നമ്മുടെ ശ്രേഷ്ഠ ദൈവവും രക്ഷകനുമായ യേശുക്രിസ്തു"" രീതിയിൽ‌ വിവർ‌ത്തനം ചെയ്തിരിക്കുന്നു.