ml_tn/tit/03/intro.md

1.7 KiB

തീത്തോസ് 03 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായത്തിൽ പൌലോസ് തീത്തോസിന് വ്യക്തിപരമായ നിർദ്ദേശങ്ങൾ നൽകുന്നു. പുരാതന പൌരസ്ത്യ ദേശങ്ങളില്‍ ഒരു കത്ത് അവസാനിപ്പിക്കുന്നതിനുള്ള ഒരു പൊതു രീതിയാണിത്.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

വംശാവലി

ഒരു വ്യക്തിയുടെ പൂർവ്വികരെയോ പിൻഗാമികളെയോ രേഖപ്പെടുത്തുന്ന പട്ടികയാണ് വംശാവലി. രാജാവിനെ തിരഞ്ഞെടുക്കാൻ യഹൂദന്മാർ വംശാവലി ഉപയോഗിച്ചു. ഒരു രാജാവിന്‍റെ മകന് മാത്രമേ സാധാരണ രാജാവാകാൻ കഴിയൂ എന്നതിനാലാണ് അവർ ഇത് ചെയ്തത്. ഏത് ഗോത്രത്തിൽ നിന്നും കുടുംബത്തിൽ നിന്നും വന്നവരാണെന്നു അവ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, പുരോഹിതന്മാർ ലേവി ഗോത്രത്തിൽ നിന്നും അഹരോന്‍റെ കുടുംബത്തിൽ നിന്നും വന്നു.