ml_tn/tit/01/intro.md

2.5 KiB
Raw Permalink Blame History

തീത്തോസ് 01 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

1-4 വാക്യങ്ങളിൽ പൗലോസ് ഔദ്യോഗികമായി ഈ കത്ത് അവതരിപ്പിക്കുന്നു. പുരാതന പൌരസ്ത്യ ദേശങ്ങളില്‍ എഴുത്തുകാർ പലപ്പോഴും ഈ രീതിയിൽ കത്തുകൾ ആരംഭിക്കുക പതിവായിരുന്നു. 6-9 വാക്യങ്ങളിൽ, സഭയിൽ ഒരു മൂപ്പനായിരിക്കണമെങ്കിൽ ഒരു മനുഷ്യന് ഉണ്ടായിരിക്കേണ്ട നിരവധി ഗുണങ്ങൾ പൌലോസ് നിരത്തുന്നു. (കാണുക: rc: // en / ta / man / translate / figs-abstractnouns) 1 തിമൊഥെയൊസ്‌ 3-ൽ പൗലോസ്‌ സമാനമായ ഒരു പട്ടിക നൽകുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

മൂപ്പന്മാർ

സഭാ നേതാക്കൾക്ക് വ്യത്യസ്ത പദവികള്‍ സഭ കല്പിച്ചു നല്‍കിയിരുന്നു. ചില പദവികള്‍ മേൽവിചാരകൻ, മൂപ്പൻ, പാസ്റ്റർ, ബിഷപ്പ് എന്നിവ ഉൾപ്പെടുന്നു.

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ

ആകണം, ആയിരിക്കട്ടെ, ആയിരിക്കണം

കടപ്പാടുകളും കടമകളും സൂചിപ്പിക്കുന്ന വ്യത്യസ്ത പദങ്ങൾ ULTയില് ഉപയോഗിക്കുന്നു. ഈ ക്രിയകൾക്ക് അവയുമായി ബന്ധപ്പെട്ട വ്യത്യസ്ത അര്‍ത്ഥതലങ്ങളുണ്ട്. സൂക്ഷ്മമായ വ്യത്യാസങ്ങൾ വിവർത്തനം ചെയ്യുക ബുദ്ധിമുട്ടായിരിക്കും. UST ഈ ക്രിയകളെ കൂടുതൽ‌ പൊതുവായ രീതിയിൽ‌ വിവർ‌ത്തനം ചെയ്യുന്നു.