ml_tn/rom/10/14.md

2.5 KiB

How then can they call on him in whom they have not believed?

സുവിശേഷം  അത് കേട്ടിട്ടില്ലാത്ത ഇടങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ആവശ്യകതയെപ്പറ്റി ഊന്നല്‍ നൽകുന്നതിന് പൗലോസ് ഒരു ചോദ്യം ഇവിടെ ഉപയോഗിക്കുന്നു.  “ അവർ” എന്ന പദം ഇതുവരെ ദൈവവുമായി ബന്ധത്തിലേക്ക് വന്നിട്ടില്ലാത്തവരെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം: “ ദൈവത്തിൽ വിശ്വസിക്കാത്തവർക്ക് അവനെ വിളിച്ച് അപേക്ഷിക്കുവാൻ കഴിയുകയില്ല” (കാണുക: rc://*/ta/man/translate/figs-rquestion)

How can they believe in him of whom they have not heard?

ഇതേ ആവശ്യം ഉദ്ദേശത്തോടുകൂടി പൗലോസ് മറ്റൊരു ചോദ്യം ചോദിക്കുന്നു.  ഇതര വിവര്‍ത്തനം: ‘അവന്‍റെ സന്ദേശം കേട്ടിട്ടില്ല എങ്കില്‍ അവർക്ക് അവനിൽ വിശ്വസിക്കുവാൻ കഴിയുകയില്ല!.  അല്ലെങ്കിൽ “അവനെ പറ്റി കേട്ടിട്ടില്ലെങ്കിൽ അവർക്ക് അവനിൽ വിശ്വസിക്കുവാൻ കഴിയുകയില്ല!”

believe in

ആ മനുഷ്യൻ പറഞ്ഞത് സത്യമാണന്ന് അംഗീകരിക്കുക എന്ന അർത്ഥത്തിലാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.

How can they hear without a preacher?

ഇതേ ലക്ഷ്യത്തോടെ പൗലോസ് മറ്റൊരു ചോദ്യം കൂടെ ചോദിക്കുന്നു. ഇതര വിവര്‍ത്തനം: “അത് ആരും അവരെ അറിയിക്കുന്നില്ലെങ്കിൽ അവർക്ക്  ആ സന്ദേശം കേൾക്കാൻ കഴിയില്ല” (കാണുക: rc://*/ta/man/translate/figs-rquestion)