ml_tn/rev/20/intro.md

4.1 KiB

വെളിപ്പാടു 20 പൊതു നിരീക്ഷണങ്ങള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ക്രിസ്തുവിന്‍റെ ആയിരം വർഷത്തെ ഭരണം

ഈ അദ്ധ്യായത്തിൽ, യേശു ആയിരം വർഷക്കാലം വാഴും, അതേ സമയം സാത്താൻ ബന്ധിതനുമാണ്. ഇത് ഭാവിയിലെ ഒരു കാലഘട്ടത്തെയാണോ അതോ ഇപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് വാഴുന്ന യേശുവിനെയാണോ സൂചിപ്പിക്കുന്നത് എന്ന് പണ്ഡിതന്മാർക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു. ഇത് കൃത്യമായി വിവർത്തനം ചെയ്യുന്നതിന് ഈ ഭാഗം മനസ്സിലാക്കേണ്ട ആവശ്യമില്ല. (കാണുക: rc://*/tw/dict/bible/kt/prophet)

ഒടുവിലത്തെ യുദ്ധം

ആയിരം വർഷങ്ങൾ അവസാനിച്ചതിനുശേഷം എന്തുസംഭവിക്കുന്നുവെന്നും ഈ അദ്ധ്യായത്തിൽ വിവരിക്കുന്നു. ഈ സമയത്ത്, സാത്താനും നിരവധി ആളുകളും യേശുവിനെതിരെ മത്സരിക്കാൻ ശ്രമിക്കും. ഇത് പാപത്തിനും തിന്മയ്ക്കും എതിരായ ദൈവത്തിന്‍റെ അന്തിമവും പരമവുമായ വിജയത്തിന് കാരണമാകും. (കാണുക: [[rc:///tw/dict/bible/kt/sin]], [[rc:///tw/dict/bible/kt/evil]], rc://*/tw/dict/bible/kt/eternity)

മഹത്തായ വെള്ള സിംഹാസനം

ഈ അദ്ധ്യായം അവസാനിക്കുന്നത്, ജീവിച്ചിരുന്ന എല്ലാവരെയും ദൈവം ന്യായം വിധിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നവരെ ദൈവം അവനിൽ വിശ്വസിക്കാത്തവരിൽ നിന്ന് വേർതിരിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/judge]], [[rc:///tw/dict/bible/kt/heaven]], rc://*/tw/dict/bible/kt/faith)

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

ജീവപുസ്തകം

ഇത് നിത്യജീവന്‍റെ ഒരു രൂപകമാണ്.  നിത്യജീവൻ അവകാശമാക്കിയവരുടെ പേരുകൾ ഈ ജീവപുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങൾ

പാതാളവും അഗ്നിതടാകവും

ഇവ രണ്ട് വ്യത്യസ്ത സ്ഥലങ്ങളായി കാണപ്പെടുന്നു. ഈ രണ്ട് സ്ഥലങ്ങളും എങ്ങനെ വ്യത്യസ്തമായി വിവർത്തനം ചെയ്യാമെന്ന് നിർണ്ണയിക്കാൻ കൂടുതൽ ഗവേഷണം നടത്താൻ വിവർത്തകൻ ആഗ്രഹിച്ചേക്കാം. വിവർത്തനത്തിൽ അവ പരസ്പരം സമാനമാക്കരുത്. (കാണുക: rc://*/tw/dict/bible/kt/hell)