ml_tn/rev/17/intro.md

4.0 KiB

വെളിപ്പാടു 17 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ദൈവം ബാബിലോണിനെ എങ്ങനെ നശിപ്പിക്കുമെന്ന വിവരണത്തോടെ ഈ അദ്ധ്യായം ആരംഭിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

വേശ്യ

തിരുവെഴുത്ത് പലപ്പോഴും വിഗ്രഹാരാധനയുള്ള യഹൂദന്മാരെ വ്യഭിചാരികളായും ചിലപ്പോൾ വേശ്യകളായും ചിത്രീകരിക്കുന്നു. ഇത് ഇവിടെ നിര്‍ദ്ദേശമല്ല. വിവർത്തകൻ ഈ ചിത്രം അവ്യക്തമായിരിക്കാൻ അനുവദിക്കണം. (കാണുക: rc://*/ta/man/translate/writing-apocalypticwriting)

ഏഴ് മലകള്‍

ഇത് റോം നഗരത്തെ സൂചിപ്പിക്കുന്നു, ഇത് ഏഴ് മലകളുടെ നഗരം എന്നറിയപ്പെട്ടു. എന്നിരുന്നാലും, വിവർത്തനത്തിൽ റോമിനെ സ്പഷ്ടമാക്കാന്‍ വിവർത്തകൻ ശ്രമിക്കരുത്.

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

രൂപകങ്ങൾ

യോഹന്നാന്‍ ഈ അദ്ധ്യായത്തിൽ വ്യത്യസ്ത രൂപകങ്ങൾ ഉപയോഗിക്കുന്നു. അവയുടെ ചില അർത്ഥങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു, പക്ഷേ താരതമ്യേന അവ്യക്തമായി തുടരാൻ അവരെ അനുവദിക്കുന്നു. വിവർത്തകനും അതുതന്നെ ചെയ്യാൻ ശ്രമിക്കണം. (കാണുക: rc://*/ta/man/translate/figs-metaphor)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍

""നിങ്ങൾ കണ്ടതായ മൃഗം നിലവിലുണ്ടായിരുന്നു, ഇപ്പോൾ നിലവിലില്ല, പക്ഷേ വരാൻ പോകുന്നു""

ഇതും ഈ അദ്ധ്യായത്തിലെ സമാന വാക്യങ്ങളും യേശുവും മൃഗവും തമ്മില്‍ താരതമ്യം ചെയ്യുന്നുണ്ട്. വെളിപ്പാട്‌ പുസ്‌തകത്തിൽ വേറെ ഭാഗത്ത് യേശുവിനെ “ആയിരിക്കുന്നവനും ഉണ്ടായിരുന്നവനും വരാനിരിക്കുന്നവനും” എന്നു വിളിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

വിരോധാഭാസം

അസാധ്യമായതിനെ വിവരിക്കുന്ന ഒരു യഥാർത്ഥ പ്രസ്താവനയാണ് വിരോധാഭാസം. 17:11 ലെ ഈ വാചകം ഒരു വിരോധാഭാസമാണ്: ""മൃഗം... എട്ടാമത്തെ രാജാവ് കൂടിയാണ്, പക്ഷേ അത് ആ ഏഴു രാജാക്കന്മാരിൽ ഒരാളാണ്."" ഈ വിരോധാഭാസം പരിഹരിക്കാൻ വിവർത്തകൻ ശ്രമിക്കരുത്. അത് ഒരു രഹസ്യമായി തുടരണം. ([വെളിപ്പാട് 17:11] (../../rev/17/11.md))