ml_tn/rev/09/intro.md

5.6 KiB

വെളിപ്പാടു 09 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായത്തിൽ, ദൂതന്‍മാർ ഏഴു കാഹളം മുഴക്കുമ്പോള്‍ സംഭവിക്കുന്നവയെപ്പറ്റി യോഹന്നാൻ വിവരിക്കുന്നു. (കാണുക: rc://*/ta/man/translate/writing-apocalypticwriting)

കഷ്ടം

വെളിപ്പാട് പുസ്തകത്തിലെ നിരവധി ""കഷ്ടതകൾ"" യോഹന്നാൻ വിവരിക്കുന്നു. എട്ടാം അദ്ധ്യായത്തിന്‍റെ അവസാനത്തിൽ പ്രഖ്യാപിച്ച മൂന്ന് ""കഷ്ടതകൾ"" വിവരിച്ചുകൊണ്ട് ഈ അദ്ധ്യായം ആരംഭിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

മൃഗങ്ങളുടെ പ്രതീകങ്ങള്‍

ഈ അദ്ധ്യായത്തിൽ നിരവധി മൃഗങ്ങൾ ഉൾപ്പെടുന്നു: വെട്ടുക്കിളി, തേൾ, കുതിര, സിംഹം, പാമ്പുകൾ. മൃഗങ്ങൾ വ്യത്യസ്ത ഗുണങ്ങളോ സവിശേഷതകളോ അറിയിക്കുന്നു. ഉദാഹരണത്തിന്, സിംഹം ശക്തനും അപകടകാരിയുമാണ്. വിവർത്തകർ സാധ്യമെങ്കിൽ അതേ മൃഗങ്ങളെത്തന്നെ സ്വന്തം വിവർത്തനത്തിൽ ഉപയോഗിക്കണം. മൃഗം അജ്ഞാതമാണെങ്കിൽ, സമാന ഗുണങ്ങളോ സവിശേഷതകളോ ഉള്ള ഒന്നിനെ ഉപയോഗിക്കാം.

അഗാധകൂപം

ഈ ചിത്രം വെളിപ്പാട് പുസ്തകത്തിൽ നിരവധി തവണ കാണാം. രക്ഷപ്പെടാനാവാത്തതും നരകത്തെ സൂചിപ്പിക്കുന്നതും സ്വർഗ്ഗത്തിന് എതിരായും ഉള്ള പ്രതീകമാണ്. (കാണുക: rc://*/tw/dict/bible/kt/hell)

അബദ്ദോനും അപ്പോല്ലുവോനും

""അബാദ്ദോന്‍"" എന്നത് ഒരു എബ്രായ പദമാണ്. "" അപ്പോല്ലുവോൻ"" എന്നത് ഒരു ഗ്രീക്ക് പദമാണ്. രണ്ട് വാക്കുകളുടെയും അർത്ഥം ""നശിപ്പിക്കുന്നവന്‍"" എന്നാണ്. യോഹന്നാൻ എബ്രായ പദത്തിന്‍റെ ശബ്‌ദം ഉപയോഗിക്കുകയും ഗ്രീക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുകയും ചെയ്തു. യു‌എൽ‌ടിയും യു‌എസ്‌ടിയും രണ്ട് പദങ്ങളുടെയും ശബ്‌ദം ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുന്നു. ഉദ്ദിഷ്ടഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് ഈ വാക്കുകൾ ലിപ്യന്തരണം ചെയ്യാൻ വിവർത്തകരെ പ്രോത്സാഹിപ്പിക്കുന്നു. യഥാർത്ഥ ഗ്രീക്ക് വായനക്കാർക്ക് ""അപ്പോല്ലുവോന്‍"" എന്നതിന്‍റെ അർത്ഥം ""നശിപ്പിക്കുന്നവന്‍"" എന്ന് മനസ്സിലാകുമായിരുന്നു. അതിനാൽ വിവർത്തകർക്ക് വാചകത്തിലോ അടിക്കുറിപ്പിലോ അർത്ഥമാക്കുന്ന കാര്യങ്ങൾ നൽകാം. (കാണുക: rc://*/ta/man/translate/translate-transliterate)

അനുതാപം

വലിയ അടയാളങ്ങൾ ഉണ്ടായിരുന്നിട്ടും, ആളുകൾ അനുതപിക്കുന്നില്ലെന്നും അതിനാൽ അവരുടെ പാപത്തിൽ തുടരുമെന്നും വിശേഷിപ്പിക്കപ്പെടുന്നു. മാനസാന്തരപ്പെടാൻ വിസമ്മതിക്കുന്ന ആളുകളെപ്പറ്റിയും പതിനാറാം അദ്ധ്യായത്തിൽ പരാമർശിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/repent]], [[rc:///tw/dict/bible/kt/sin]])

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

ഉപമ

ഈ അദ്ധ്യായത്തിൽ യോഹന്നാന്‍ നിരവധി ഉപമകൾ ഉപയോഗിക്കുന്നു.  ദർശനത്തിൽ അദ്ദേഹം കാണുന്ന ചിത്രങ്ങൾ വിവരിക്കാൻ അവ സഹായിക്കുന്നു. (കാണുക: rc://*/ta/man/translate/figs-simile)