ml_tn/php/front/intro.md

14 KiB

ഫിലിപ്പ്യര്‍ക്കു ഉള്ള മുഖവുര

ഭാഗം 1: പൊതു മുഖവുര

ഫിലിപ്പ്യ ലേഖനത്തിന്‍റെ സംഗ്രഹം

  1. വന്ദനം, നന്ദിപ്രകാശനം, പ്രാര്‍ഥനയും (1:1-11)
  2. തന്‍റെ ശുശ്രൂഷയെ സംബന്ധിച്ച പൌലോസിന്‍റെ വിവരണം: (1:12-26)
  3. നിര്‍ദ്ദേശങ്ങള്‍
  • ഏകാഗ്രത ഉള്ളവര്‍ ആയിരിക്കുക (1:27-30) -ഐക്യം ആയിരിക്കുക (2:1-2) -താഴ്മ ഉള്ളവര്‍ ആയിരിക്കുക (2:3-11)
  • ദൈവം നിങ്ങളില്‍ പ്രവര്‍ത്തിക്കുക മൂലം നിങ്ങളുടെ രക്ഷയെ പ്രാവര്‍ത്തികം ആക്കുക (2:12-13)
  • നിഷ്കളങ്കരും പ്രകാശം ഉള്ളവരും ആയിരിക്കുവിന്‍ (2:14-18)
  • തിമൊഥെയൊസും എപ്പഫ്രൊദിത്തോസും (2:19-30)
  1. ദുരുപദേഷ്ടാക്കന്മാരെ കുറിച്ചുള്ള മുന്നറിയിപ്പ് (3:1-4:1)
  2. വ്യക്തിഗതം ആയ നിര്‍ദ്ദേശങ്ങള്‍ (4:2-5)
  3. സന്തോഷം ഉള്ളവര്‍ ആയിരിക്കുകയും ഒന്നിനെ കുറിച്ചും ആകുല ചിന്ത ഇല്ലാത്തവരും ആയിരിക്കുക (4:4-6)
  4. അന്തിമ നിരൂപണങ്ങള്‍ -മൂല്യങ്ങള്‍ (4:8-9)
  • സന്തുഷ്ടി (4:10-20)
  1. ഉപസംഹാര വന്ദനങ്ങള്‍ (4:21-23)

ഫിലിപ്പ്യരുടെ ലേഖനം ആരാണ് എഴുതിയത്?

ഫിലിപ്പ്യ ലേഖനം എഴുതിയത് പൌലോസ് ആകുന്നു. പൌലോസ് തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആകുന്നു. തന്‍റെ പ്രാരംഭ നാളുകളില്‍ താന്‍ ശൌല്‍ എന്നാണ് അറിയപ്പെട്ടു വന്നിരുന്നത്. ഒരു ക്രിസ്ത്യാനി ആയി തീരുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനി ആയി തീര്‍ന്നതിനു ശേഷം, നിരവധി തവണ റോമന്‍ സാമ്രാജ്യത്തില്‍ ഉടനീളം പല തവണ യാത്ര ചെയ്യുകയും യേശുവിനെ കുറിച്ച് ജനങ്ങളോടു പറയുകയും ചെയ്തിരുന്നു.

പൌലോസ് ഈ ലേഖനം റോമില്‍ തടവില്‍ ആയിരിക്കുമ്പോള്‍ ആണ് എഴുതിയത്.

ഫിലിപ്പ്യ ലേഖനം എന്തിനെ കുറിച്ചു ഉള്ളതാണ്?

പൌലോസ് ഈ ലേഖനം മക്കദോന്യയില്‍ ഉള്ള, ഫിലിപ്പിയിലെ വിശ്വാസികള്‍ക്ക് എഴുതിയിട്ടുളത് ആകുന്നു. അദ്ദേഹം ഇത് എഴുതിയത് ഫിലിപ്പ്യയില്‍ ഉള്ളവര്‍ അദ്ദേഹത്തിനു അയച്ചു കൊടുത്ത സമ്മാനം നിമിത്തം നന്ദി പ്രകാശിപ്പിക്കുവാന്‍ വേണ്ടി ആണ്. താന്‍ കാരാഗ്രഹത്തില്‍ എപ്രകാരം ആയിരിക്കുന്നു എന്നു പറയുവാനും അവര്‍ ദുരിതങ്ങള്‍ സഹിക്കേണ്ടി വന്നാലും സന്തോഷിക്കുവാനായി അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടും ഇത് എഴുതുവാന്‍ ഇടയായി. അത് മാത്രം അല്ല അവര്‍ക്ക് എഴുതിയപ്പോള്‍, എപ്പഫ്രൊദിത്തോസ് എന്ന് പേരുള്ള ഒരാളെ കുറിച്ചും കൂടെ എഴുതി. അദ്ദേഹം ആകുന്നു പൌലോസിനു സമ്മാനം കൊണ്ട് വന്നു നല്‍കിയ വ്യക്തി. പൌലോസിനെ സന്ദര്‍ശിക്കുവാന്‍ കടന്നു വന്ന സമയത്ത് എപ്പഫ്രൊദിത്തോസ് രോഗിയായി തീര്‍ന്നു. ആയതിനാല്‍, പൌലോസ് അവനെ തിരികെ ഫിലിപ്പ്യയിലേക്ക് മടക്കി അയക്കുവാന്‍ ഇടയായി. എപ്പഫ്രൊദിത്തോസ് മടങ്ങി വരുമ്പോള്‍ അവനെ സ്വീകരിക്കുകയും അവനോടു ദയ ഉള്ളവര്‍ ആയിരിക്കുകയും ചെയ്യേണ്ടതിനു പൌലോസ് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യണം?

പരിഭാഷകര്‍ ഇതിന്‍റെ പരമ്പരാഗതം ആയ ശീര്‍ഷകം ആയ “ഫിലിപ്പ്യര്‍” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തത ഉള്ള ശീര്‍ഷകം ആയി “ഫിലിപ്പ്യയിലെ സഭയ്ക്കു വേണ്ടി ഉള്ള പൌലോസിന്‍റെ ലേഖനം”,” അല്ലെങ്കില്‍ ഫിലിപ്പ്യയിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഉള്ള ഒരു ലേഖനം” എന്നിങ്ങനെയും തിരഞ്ഞെടുക്കാം. (കാണുക: rc://*/ta/man/translate/translate-names)

ഭാഗം 2: മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

ഫിലിപ്പ്യ പട്ടണം എപ്രകാരം ഉള്ള ഒന്നായിരുന്നു? മഹാന്‍ ആയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിതാവ് ആയ ഫിലിപ്പ് ആണ് മക്കദോന്യ പ്രദേശത്തില്‍ ഫിലിപ്പ്യയെ സ്ഥാപിച്ചത്. ഇതിന്‍റെ അര്‍ത്ഥം ഫിലിപ്പ്യ പൌരന്മാരെ റോമന്‍ പൌരന്മാര്‍ എന്ന് കൂടെ പരിഗണിച്ചു വന്നിരുന്നു. എന്നാല്‍ പൌലോസ് വിശ്വാസികളോട് പറഞ്ഞിരുന്നത് അവര്‍ സ്വര്‍ഗ്ഗീയ പൌരന്മാര്‍ ആകുന്നു എന്നാണ്.(3:20).

ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍

“നിങ്ങള്‍” എന്ന ഏകവചനവും ബഹുവചനവും. ഈ പുസ്തകത്തില്‍, “ഞാന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു. “നിങ്ങള്‍” എന്ന പദം മിക്കവാറും തന്നെ ബഹുവചനവും അത് ഫിലിപ്പ്യയിലെ വിശ്വാസികളെ സൂചിപ്പിക്കുന്നതും ആകുന്നു. അതിനു ഒഴിവു കഴിവ് ഉള്ളത് 4:3 ആകുന്നു (കാണുക: [[rc:///ta/man/translate/figs-exclusive]]ഉം [[rc:///ta/man/translate/figs-you]]ഉം)

ഈ ലേഖനത്തില്‍ ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശത്രുക്കള്‍ ആയിരിക്കുന്നവര്‍ (3:18) ആരാണ്?

“ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശത്രുക്കള്‍” ആയിരിക്കുന്നവര്‍ മിക്കവാറും അവരെത്തന്നെ വിശ്വാസികള്‍ എന്ന് വിളിക്കുകയും , എന്നാല്‍ ദൈവത്തിന്‍റെ കല്‍പ്പനകള്‍ അനുസരിക്കാതെ വരികയും ചെയ്യുന്നവര്‍ ആയിരിക്കും. അവര്‍ വിചാരിച്ചത് ക്രിസ്തുവില്‍ സ്വതന്ത്രര്‍ എന്നതിന്‍റെ അര്‍ത്ഥം വിശ്വാസികള്‍ അവര്‍ക്ക് ഇഷ്ടം ഉള്ളത് എന്തു വേണമെങ്കിലും ചെയ്യാം ദൈവം അതിനു അവരെ ശിക്ഷിക്കുകയില്ല എന്നായിരുന്നു (3:19)

എന്തുകൊണ്ടാണ് ഈ ലേഖനത്തില്‍ “സന്തോഷം” എന്നും “സന്തോഷികുക” എന്നും ഉള്ള പദങ്ങള്‍ അടിക്കടി ഉപയോഗിച്ചിരിക്കുന്നത്?

ഈ ലേഖനം എഴുതുമ്പോള്‍ പൌലോസ് കാരാഗൃഹത്തില്‍ ആയിരുന്നു(1:7). താന്‍ കഷ്ടത അനുഭവിക്കുക ആയിരുന്നെങ്കിലും, പൌലോസ് അനേക പ്രാവശ്യം പറഞ്ഞിരിക്കുന്നത് യേശുക്രിസ്തു മൂലം ദൈവം തനിക്കു ദയ ഉള്ളവന്‍ ആയിരുന്നതിനാല്‍ താന്‍ സന്തോഷവാന്‍ ആയിരുന്നു എന്നാണ്. താന്‍ തന്‍റെ വായനക്കാരും അപ്രകാരം തന്നെ യേശു ക്രിസ്തുവില്‍ ആശ്രയം ഉള്ളവര്‍ ആയിരിക്കണം എന്നാണ്.(കാണുക: rc://*/ta/man/translate/figs-irony)

“ക്രിസ്തുവില്‍” എന്നും “കര്‍ത്താവില്‍” എന്നും ഉള്ള പദങ്ങളാല്‍ പൌലോസ് അര്‍ത്ഥം നല്കുന്നത് എന്താണ്?

ഇപ്രകാരം ഉള്ള പദപ്രയോഗങ്ങള്‍ 1:1, 8, 13, 14, 26, 27; 2:1, 5, 19, 24, 29; 3:1, 3, 9, 14; 4:1, 2, 4, 7, 10, 13, 19, 21 എന്നീ ഭാഗങ്ങളില്‍ കാണുവാന്‍ കഴിയും. പൌലോസ് ക്രിസ്തുവും വിശ്വാസികളും തമ്മില്‍ ഉള്ള വളരെ അടുത്ത ബന്ധം എന്നുള്ള ആശയത്തെ പ്രകടിപ്പിക്കുവാന്‍ ആണ് അര്‍ത്ഥം നല്‍കിയത്. ഇപ്രകാരം ഉള്ള പദപ്രയോഗങ്ങളെ വിശദമായി അറിയുവാന്‍ റോമാ ലേഖനത്തിന്‍റെ മുഖവുര കാണുക.

ഫിലിപ്പ്യ ലേഖനത്തിന്‍റെ വചന ഭാഗത്തു ഉള്ള പ്രധാന വിഷയങ്ങള്‍ എന്തൊക്കെ ആകുന്നു? *ചില ഭാഷാന്തരങ്ങളില്‍ ഈ ലേഖനത്തിലെ അവസാന വാക്യത്തില്‍ (4:23) “ആമേന്‍” എന്നുണ്ട്. ULT, UST, മറ്റിതര ആധുനിക ഭാഷാന്തരങ്ങളില്‍ ഇപ്രകാരം ഇല്ല. “ആമേന്‍” എന്നുള്ളത് ഉള്‍പ്പെടുത്തിയിട്ടുണ്ട് എങ്കില്‍, അത് ഒരു ചതുര ആവരണ ചിഹ്നത്തിന്‍റെ ([]) അകത്ത് അത് മിക്കവാറും ഫിലിപ്പ്യ ലേഖനത്തിന്‍റെ മൂല കൃതിയില്‍ ഇല്ല എന്ന് സൂചിപ്പിക്കുവാനായി ഉപയോഗിക്കണം.

(കാണുക: rc://*/ta/man/translate/translate-textvariants)