ml_tn/php/03/02.md

16 lines
3.4 KiB
Markdown

# Watch out for
മുന്നറിയിപ്പ് ഉള്ളവര്‍ ആയിരിക്കുക അല്ലെങ്കില്‍ “ശ്രദ്ധാപൂര്‍വ്വം ആയിരിക്കുക”
# the dogs ... those evil workers ... those who mutilate the flesh
ഒരേ വിഭാഗത്തില്‍ പെട്ട ദുരുപദേഷ്ടാക്കന്മാരെ വിവരിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന മൂന്നു വിധമായ രീതിയാണ് ഇത്. ഈ യഹൂദ ക്രിസ്തീയ ഉപദേഷ്ടാക്കന്മാരെകുറിച്ച് തനിക്കുള്ള വികാരത്തെ അറിയിക്കുവാന്‍ വേണ്ടി പൌലോസ് ശക്തമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നു.
# dogs
“നായകള്‍” എന്നുള്ള പദം യഹൂദന്മാര്‍ യഹൂദന്മാര്‍ അല്ലാത്തവരെ സൂചിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പദം ആയിരുന്നു. അവരെ അശുദ്ധന്മാര്‍ എന്ന് കരുതി വന്നിരുന്നു. പൌലോസ് ദുരുപടദേഷ്ടാക്കന്മാരെ, അവരെ പരിഹസിക്കുവാന്‍ തക്കവണ്ണം നായകള്‍ എന്ന് പറഞ്ഞു. നിങ്ങളുടെ സംസ്കാരത്തില്‍ അശുദ്ധം എന്ന് പരിഗണിക്കുന്ന വേറെ ഏതെങ്കിലും മൃഗം ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ആരുടെ എങ്കിലും പേര്‍ നിന്ദാസൂചകം ആയി ഉപയോഗിക്കുന്നു എങ്കില്‍, നിങ്ങള്‍ക്ക് ഈ മൃഗത്തെ പകരം ആയി ഉപയോഗിക്കാം. (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-irony]]ഉം)
# mutilate
പൌലോസ് ദുരുപദേഷ്ടാക്കന്മാരെ പരിഹസിക്കുവാന്‍ വേണ്ടി പരിച്ചേദന എന്ന പ്രവര്‍ത്തിയെ കുറിച്ച് അതിശയോക്തി ആയ രീതിയില്‍ പ്രസ്താവിക്കുന്നു. ദുരുപദേഷ്ടാക്കന്മാര്‍ പറഞ്ഞിരുന്നത് അഗ്രചര്‍മ്മം നീക്കിയതായ, പരിച്ചേദന സ്വീകരിച്ചതായ ഒരു വ്യക്തിയെ മാത്രമേ ദൈവം രക്ഷിക്കുക ഉള്ളൂ എന്ന് ആയിരുന്നു. ഈ നടപടി മോശെയുടെ ന്യായപ്രമാണം അനുസരിച്ച് എല്ലാ പുരുഷ ഇസ്രയേല്യരും അനുവര്‍ത്തിക്കണം ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)