ml_tn/php/02/intro.md

18 lines
2.1 KiB
Markdown

# ഫിലിപ്പ്യര്‍ 02 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
ചില പരിഭാഷകള്‍, ULT പോലെ ഉള്ളത്, 6-11 വാക്യങ്ങള്‍ പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്നു. ഈ വാക്യങ്ങള്‍ ക്രിസ്തുവിന്‍റെ ഉദാഹരണത്തെ വിശദീകരിക്കുന്നു. അവര്‍ യേശു എന്ന വ്യക്തിയെ സംബന്ധിച്ച പ്രധാന സത്യങ്ങള്‍ പഠിപ്പിക്കുന്നു.
## ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍
### പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
ഈ അദ്ധ്യായത്തില്‍ പൌലോസ് ഫിലിപ്പ്യ സഭക്ക് നിരവധി പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
## ഈ അദ്ധ്യായത്തില്‍ ഉള്ളതായ ഇതര പരിഭാഷ വിഷമതകള്‍
### “അവിടെ എന്തെങ്കിലും ഉണ്ടെങ്കില്‍”
ഇത് ഒരു തരത്തില്‍ ഉള്ള അനുമാന പ്രസ്താവന ആയി കാണപ്പെടുന്നു. എന്നിരുന്നാലും, ഇത് ഒരു അനുമാന പ്രസ്താവന അല്ല, എന്തുകൊണ്ടെന്നാല്‍ ഇത് സത്യമായ ഒരു കാര്യത്തെ പ്രകടമാക്കുന്നു. പരിഭാഷകന്‍ ഈ പദസഞ്ചയത്തെ “അപ്രകാരം ആയിരിക്കുന്നതു കൊണ്ട്” എന്ന് പരിഭാഷ ചെയ്യാവുന്നത് ആകുന്നു.