ml_tn/php/02/15.md

2.5 KiB

blameless and pure

“നിഷ്കളങ്കം” എന്നും “ശുദ്ധമായ” എന്നും ഉള്ള പദങ്ങള്‍ അര്‍ത്ഥം കൊണ്ട് ഒരുപോലെ ഉള്ളവയും ആശയത്തെ ബലപ്പെടുത്തുവാന്‍ വേണ്ടി ഒരുമിച്ചു ഉപയോഗിക്കുന്നവയും ആകുന്നു. മറു പരിഭാഷ: “പൂര്‍ണ്ണമായും നിഷ്കളങ്കര്‍” ( കാണുക: rc://*/ta/man/translate/figs-doublet)

you may shine as lights in the world

പ്രകാശം എന്നത് നന്മയെയും സത്യത്തെയും പ്രതിനിധീകരിക്കുന്നു. ലോകത്തില്‍ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കുന്നു എന്നുള്ളത് ദൈവം നല്ലവനും സത്യവാനും ആകുന്നു എന്ന് ലോകത്തില്‍ ഉള്ള ജനം കാണുവാന്‍ തക്കവിധം ഒരു നല്ലതും നീതിപൂര്‍വവും ആയ ജീവിതം നയിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ആയതിനാല്‍ നിങ്ങള്‍ ലോകത്തില്‍ ജ്യോതിസ്സുകളെ പോലെ ആയിരിക്കും” (കാണുക: rc://*/ta/man/translate/figs-metaphor)

in the world, in the middle of a crooked and depraved generation

“ലോകം” എന്നുള്ള പദം ഇവിടെ സൂചിപ്പിക്കുന്നത് ലോകത്തിലെ ജനത്തെ ആകുന്നു. “വക്രത” എന്നും “കോട്ടം” എന്നും പദങ്ങള്‍ ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് ജനം അത്രമാത്രം പാപം നിറഞ്ഞവര്‍ ആയിരിക്കുന്നു എന്ന് ഊന്നി പറയുവാന്‍ വേണ്ടി ആകുന്നു. മറു പരിഭാഷ: “ലോകത്തില്‍, പാപം നിറഞ്ഞ ആളുകളുടെ ഇടയില്‍” (കാണുക: rc://*/ta/man/translate/figs-doublet)