ml_tn/phm/01/01.md

3.8 KiB

General Information:

ഈ ലേഖനത്തിന്‍റെ ഗ്രന്ഥകാരന്‍ താന്‍ തന്നെ ആകുന്നു എന്ന് പൌലോസ് മൂന്നു പ്രാവശ്യം അടയാളപ്പെടുത്തുന്നു. തിമൊഥെയൊസ് തന്നോടൊപ്പം ഉണ്ടായിരുന്നു എന്നുള്ളത് സ്പഷ്ടവും മിക്കവാറും പൌലോസ് പറഞ്ഞു കൊടുക്കവേ, താന്‍ അവയെ എഴുതുവാന്‍ ഇടയാകുകയും ചെയ്തിരിക്കാം. പൌലോസ് ഫിലെമോന്‍റെ ഭവനത്തില്‍ സഭാ കൂടിവരവിനായി വന്നിരുന്ന മറ്റുള്ള ആളുകളെയും വന്ദനം ചെയ്യുന്നു. “ഞാന്‍,” “എന്നെ,” “എന്‍റെ,” എന്ന് വരുന്ന എല്ലാ സന്ദര്‍ഭങ്ങളും പൌലോസിനെ സൂചിപ്പിക്കുന്നു. ഈ കത്ത് എഴുതപ്പെട്ടതായ ഫിലേമോന്‍ ഇവിടെ പ്രധാന വ്യക്തി ആകുന്നു. “നീ” എന്നും “നിന്‍റെ” എന്നും ഉള്ള എല്ലാ സന്ദര്‍ഭങ്ങളും പ്രത്യേകം സൂചിപ്പിച്ചിട്ടില്ല എങ്കില്‍ അവ ഏകവചനം ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

Paul, a prisoner of Christ Jesus, and the brother Timothy to Philemon

നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖനത്തിന്‍റെ ഗ്രന്ഥകര്‍ത്താവിനെ പരിചയപ്പെടുത്തുവാന്‍ പ്രത്യേക ശൈലി ഉണ്ടായിരിക്കാം. മറു പരിഭാഷ: “ഞാന്‍, പൌലോസ്, ക്രിസ്തു യേശുവിന്‍റെ ഒരു തടവുകാരന്‍, മറ്റും തിമൊഥെയൊസ്, നമ്മുടെ സഹോദരന്‍, ചേര്‍ന്നു ഈ ലേഖനം ഫിലേമോന് എഴുതുന്നു” (കാണുക: rc://*/ta/man/translate/figs-exclusive)

a prisoner of Christ Jesus

ക്രിസ്തു യേശുവിന്‍റെ നിമിത്തം ഒരു തടവുകാരന്‍ ആയിരിക്കുന്നവന്‍. പൌലോസിന്‍റെ പ്രസംഗത്തെ എതിര്‍ത്തിരുന്നവര്‍ അദ്ദേഹത്തെ ശിക്ഷിക്കുകയും കാരാഗൃഹത്തില്‍ ഇടുകയും ചെയ്തു.

brother

ഇവിടെ ഇത് അര്‍ത്ഥം നല്‍കുന്നത് ഒരു സഹ ക്രിസ്ത്യാനി എന്നാണ്.

our dear friend

“നമ്മുടെ” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് പൌലൊസിനെയും തന്നോടൊപ്പം ഉള്ളവരെയും ആകുന്നു എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

and fellow worker

നമ്മെ പോലെ, ആയിരിക്കുന്നവര്‍, സുവിശേഷത്തിന്‍റെ വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍