ml_tn/mrk/front/intro.md

22 KiB
Raw Permalink Blame History

മര്‍ക്കോസിന്‍റെ സുവിശേഷത്തിന് ഉള്ള മുഖവുര

ഭാഗം 1: പൊതു മുഖവുര

മര്‍ക്കോസിന്‍റെ പുസ്തകത്തിനുള്ള രൂപരേഖ

  1. മുഖവുര (1:1-13)
  2. ഗലീലയില്‍ യേശുവിന്‍റെ ശുശ്രൂഷ
  • ആദ്യകാല ശുശ്രൂഷ (1:14-3:6)
  • യേശു ജനങ്ങളുടെ മദ്ധ്യത്തില്‍ വളരെ പ്രസിദ്ധന്‍ ആകുന്നു (3:7-5:43)
  • ഗലീലയില്‍ നിന്ന് മാറി പോകുകയും അനന്തരം മടങ്ങി വരികയും ചെയ്യുന്നത് (6:1-8:26)
  1. യെരുശലേമിലേക്ക്‌ മുന്നേറി പോകുന്നത്, യേശു തന്‍റെ സ്വന്തം മരണത്തെ കുറിച്ച് ആവര്‍ത്തിച്ചു മുന്‍കൂട്ടി പ്രസ്താവന ചെയ്യുന്നു; ശിഷ്യന്മാര്‍ തെറ്റിദ്ധരിക്കുന്നത്, തന്നെ അനുഗമിക്കുന്നത് എന്തുമാത്രം പ്രയാസം ഉള്ളതാണെന്ന് അവരെ പഠിപ്പിക്കുന്നു (8:27-10:52)
  2. ക്രിസ്തുവിന്‍റെ മരണവും ഒഴിഞ്ഞ കല്ലറയും (14:1-16:8)

മര്‍ക്കോസിന്‍റെ പുസ്തകം എന്തിനെ കുറിച്ച് ഉള്ളതാണ്?

മര്‍ക്കോസിന്‍റെ സുവിശേഷം പുതിയ നിയമത്തിലെ നാല് പുസ്തകങ്ങളില്‍ ഒന്നായി യേശുക്രിസ്തുവിന്‍റെ ജീവിതത്തെ കുറിച്ച് ചില വസ്തുതകള്‍ പ്രസ്താവിക്കുന്നത് ആകുന്നു. സുവിശേഷ ഗ്രന്ഥകര്‍ത്താക്കന്മാര്‍ യേശുവിന്‍റെ വിവിധ സ്ഥിതികളെ കുറിച്ചും അവിടുന്ന് ചെയ്‌തതായ പ്രവര്‍ത്തികളെ കുറിച്ചും എഴുതിയിരിക്കുന്നു. യേശു എപ്രകാരം കഷ്ടതകള്‍ അനുഭവിച്ചു എന്നും കുരിശില്‍ എപ്രകാരം മരിച്ചു എന്ന് വളരെ അധികം വിശദമായി മര്‍ക്കോസ് എഴുതിയിരിക്കുന്നു. പീഢനം അനുഭവിക്കുന്നവരായ തന്‍റെ വായനക്കാരെ ഉത്തേജിപ്പിക്കുവാന്‍ വേണ്ടി താന്‍ ഇപ്രകാരം ചെയ്തു. മര്‍ക്കോസ് യെഹൂദന്മാരുടെ ആചാരങ്ങളെയും ചില അരാമ്യ പദങ്ങളെയും കൂടെ വിവരിക്കുന്നുണ്ട്. ഇത് മര്‍ക്കോസ് തന്‍റെ ആദ്യ വായനക്കാരായി ജാതികളെ ആയിരുന്നു കൂടുതല്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് സൂചിപ്പിക്കുന്നത് ആകാം.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യണം?

പരിഭാഷകര്‍ ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗതം ആയ ശീര്‍ഷകം ആയി, “മര്‍ക്കോസിന്‍റെ സുവിശേഷം” അല്ലെങ്കില്‍ “മര്‍ക്കോസ് എഴുതിയ സുവിശേഷം” എന്നിങ്ങനെ ഈ പുസ്തകത്തെ പരിഭാഷകര്‍ വിളിക്കുന്നത് തിരഞ്ഞെടുക്കാം. അവര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന ഒരു ശീര്‍ഷകം ആയി “മര്‍ക്കോസ് എഴുതിയ യേശുവിനെ കുറിച്ചുള്ള സുവാര്‍ത്ത” എന്നുള്ളത് തിരഞ്ഞെടുക്കാം.” (കാണുക:rc://*/ta/man/translate/translate-names)

ഈ പുസ്തകം എഴുതിയത് ആരാണ്?

പുസ്തകം ഗ്രന്ഥകര്‍ത്താവിന്‍റെ പേര് നല്‍കുന്നില്ല. എന്നിരുന്നാലും, ആദ്യകാല ക്രിസ്തീയ സമയം തുടങ്ങി, ഭൂരിഭാഗം ക്രിസ്ത്യാനികളും ചിന്തിക്കുന്നത് മാര്‍ക്കോസ് ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകാരന്‍ ആകുന്നു എന്നാണ്. യോഹന്നാന്‍ മര്‍ക്കോസ് എന്ന പേരിലും മര്‍ക്കോസ് അറിയപ്പെട്ടിരുന്നു. അദ്ദേഹം പത്രോസിന്‍റെ അടുത്ത ഒരു സുഹൃത്തും ആയിരുന്നു. യേശു പറഞ്ഞതും ചെയ്തതും ആയ സംഗതികള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടില്ലായിരിക്കാം. എന്നാല്‍ നിരവധി പണ്ഡിതന്മാര്‍ കരുതുന്നത് മര്‍ക്കോസ് തന്‍റെ സുവിശേഷത്തില്‍ യേശുവിനെ കുറിച്ച് പത്രോസ് പറഞ്ഞതായ കാര്യങ്ങള്‍ എഴുതി എന്നാണ്.

ഭാഗം 2: പ്രധാന മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

യേശുവിന്‍റെ ഉപദേശ രീതികള്‍ എന്ത് ആയിരുന്നു?

ജനം യേശുവിനെ ഒരു റബ്ബി എന്ന് ആദരിച്ചു വന്നു. ഒരു റബ്ബി എന്ന വ്യക്തി ദൈവത്തിന്‍റെ ന്യായപ്രമാണ ഉപദേഷ്ടാവ് ആകുന്നു. യേശു യിസ്രായേലില്‍ ഉള്ള ഇതര മത ഉപദേഷ്ടാക്കന്മാരെ പോലെ തന്നെ പഠിപ്പിച്ചു വന്നിരുന്നു. അവിടുന്ന് ചെന്നിരുന്ന എല്ലാ സ്ഥലങ്ങളിലേക്കും തന്നെ അനുഗമിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഈ വിദ്യാര്‍ഥികളെ ശിഷ്യന്മാര്‍ എന്ന് വിളിച്ചിരുന്നു. അവിടുന്ന് സാധാരണയായി ഉപമകള്‍ പറഞ്ഞിരുന്നു. ഉപമകള്‍ എന്നത് ധാര്‍മ്മിക പാഠങ്ങള്‍ പഠിപ്പിക്കുന്ന കഥകള്‍ ആയിരുന്നു. (കാണുക: [[rc:///ta/man/translate/translate-names]]ഉം [[rc:///tw/dict/bible/kt/lawofmoses]]ഉംrc://*/tw/dict/bible/kt/discipleഉം)

ഭാഗം 3: പ്രധാനപ്പെട്ട പരിഭാഷ വിഷയങ്ങള്‍

എന്താണ് സമാന്തര സുവിശേഷങ്ങള്‍?

മത്തായി, മര്‍ക്കോസ്, ലൂക്കോസ് എന്നിവ സമാന്തര സുവിശേഷങ്ങള്‍ എന്ന് അറിയപ്പെടുന്നു എന്തുകൊണ്ടെന്നാല്‍ അവയില്‍ ഒന്നുപോലെയുള്ള നിരവധി വചന ഭാഗങ്ങള്‍ ഉണ്ട്. “സിനോപ്ടിക്” എന്ന പദത്തിന്‍റെ അര്‍ത്ഥം “ഒരുമിച്ചു കാണുക” എന്നാണ്.

വചന ഭാഗങ്ങള്‍ “സമാന്തരം” എന്ന് പരിഗണിക്കുന്നത് അവ ഒരുപോലെയോ മിക്കവാറും ഒരുപോലെയോ രണ്ടോ അല്ലെങ്കില്‍ മൂന്നോ സുവിശേഷ ഭാഗങ്ങളില്‍ കാണുമ്പോള്‍ ആണ്. സമാന്തര വചന ഭാഗങ്ങളെ പരിഭാഷ ചെയ്യുമ്പോള്‍, പരിഭാഷകര്‍ ഒരേ പദങ്ങള്‍ തന്നെ ഉപയോഗിക്കുകയും ആവും വിധം ഒരു പോലെ തന്നെ ആയിരിക്കുകയും വേണം.

എന്തുകൊണ്ടാണ് യേശു സ്വയമായി തന്നെ “മനുഷ്യപുത്രന്‍” എന്ന് സൂചിപ്പിക്കുന്നത്?

സുവിശേഷങ്ങളില്‍, യേശു തന്നെത്തന്നെ “മനുഷ്യപുത്രന്‍” എന്ന് വിളിക്കുന്നു. ഇത് ദാനിയേല്‍ 7:13-14ന്റെ സൂചിക ആകുന്നു. ഈ വചന ഭാഗത്ത് “മനുഷ്യപുത്രന്‍” എന്ന ഒരു വ്യക്തിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അത് അര്‍ത്ഥം നല്‍കുന്നത് ആ വ്യക്തി മനുഷ്യനെ പോലെ കാണപ്പെട്ടിരുന്നു എന്ന് അര്‍ത്ഥമം നല്‍കുന്നു. ദൈവം മനുഷ്യപുത്രന് സകല ജാതികളുടെ മേലും ഭരണം നടത്തുവാന്‍ എന്നെന്നേക്കും ഉള്ള അധികാരം നല്‍കുന്നു. കൂടാതെ സകല ജനങ്ങളും അവനെ എന്നെന്നേക്കും ആരാധന ചെയ്കയും ചെയ്യും. യേശുവിന്‍റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന യെഹൂദന്മാര്‍ “മനുഷ്യപുത്രന്‍” എന്നുള്ള പേര് ആര്‍ക്കും തന്നെ നല്‍കുമാറില്ല. ആയതുകൊണ്ട്, യേശു താന്‍ ആരാണെന്ന് വാസ്തവമായും ജനം ഗ്രഹിക്കുന്നതിനു സഹായകമായി യേശു ഈ പദം തനിക്ക് വേണ്ടി ഉപയോഗിച്ചു. (കാണുക: rc://*/tw/dict/bible/kt/parable)

“മനുഷ്യപുത്രന്‍” എന്നുള്ള നാമം പരിഭാഷ ചെയ്യുക എന്നുള്ളത് പല ഭാഷകളിലും വിഷമകരം ആയിരിക്കാം. വായനക്കാര്‍ ഒരു അക്ഷരീക പരിഭാഷയെ തെറ്റായി ഗ്രഹിച്ചിരിക്കുവാന്‍ ഇടയുണ്ട്. പരിഭാഷകര്‍ക്ക് “മനുഷ്യന്‍ ആയ ഒരുവന്‍” എന്നത് പോലെയുള്ള ആശയങ്ങള്‍ പകരമായി പരിഗണിക്കാം. ഒരു അടിക്കുറിപ്പ് ശീര്‍ഷകത്തിനു വിശദീകരണമായി നല്‍കുന്നത് പ്രയോജനപ്രദം ആയിരിക്കും.

എന്തുകൊണ്ടാണ് മര്‍ക്കോസ് അടിക്കടി കുറഞ്ഞ സമയ പരിധിയുടെ പദങ്ങള്‍ സൂചിപ്പിക്കുന്നത്?

മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ “ഉടനെതന്നെ” എന്നുള്ള പദം നാല്‍പ്പത്തി രണ്ടു പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. മര്‍ക്കോസ് ഇത് ഉപയോഗിക്കുന്നത് സംഭവങ്ങളെ ആശ്ചര്യജനകവും വ്യക്തവും ആക്കുന്നതിനു വേണ്ടിയാണ്. ഇത് വായനക്കാരനെ ഒരു സംഭവത്തില്‍ നിന്നും വേറൊന്നിലേക്കു പെട്ടെന്നു പോകുവാന്‍ ഇടവരുത്തുന്നു.

മര്‍ക്കോസിന്‍റെ പുസ്തകത്തിലെ പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്?

താഴെ കാണുന്ന വാക്യങ്ങള്‍ പുരാതന തര്‍ജ്ജിമകളില്‍ കാണപ്പെടുന്നു എന്നാല്‍ അവ ഭൂരിഭാഗം ആധുനിക തര്‍ജ്ജിമകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിഭാഷകര്‍ ഈ വാക്യങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ പാടില്ല എന്ന് ആലോചന തരുന്നു. എന്നിരുന്നാലും, പരിഭാഷകന്‍റെ മേഖലയില്‍, ദൈവവചനത്തിന്‍റെ പഴയ തര്‍ജ്ജിമകള്‍ ഒന്നോ അതിലധികമോ ഈ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ട് ഉണ്ടെങ്കില്‍, പരിഭാഷകര്‍ക്ക് അത് ഉള്‍പ്പെടുത്താവുന്നതാണ്. അവ അപ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട് എങ്കില്‍, ചതുരത്തില്‍ ഉള്ള ബ്രാക്കെറ്റില്‍ ([]) അവയെ സ്ഥാപിച്ചിട്ട് അവ മര്‍ക്കോസിന്‍റെ സുവിശേഷത്തിന്‍റെ മൂല കൃതിയില്‍ കാണുവാന്‍ ഇടയില്ല എന്ന് സൂചിപ്പിക്കണം.

  • “കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.”(7:16)* “അവിടെ അവരുടെ പുഴു ചാകുന്നില്ല തീ കെടുന്നതുമില്ല” (9:46)
  • “അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി” (15:28)

തുടങ്ങിയ വചന ഭാഗങ്ങള്‍ ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ കാണുന്നില്ല. ഭൂരിഭാഗം ദൈവവചനങ്ങളിലും ഇത് കാണുന്നുണ്ട്, എന്നാല്‍ ആധുനിക ദൈവവചനങ്ങളില്‍ അവ ബ്രാക്കെറ്റില്‍ ([]) നല്‍കിയിരിക്കുന്നു അല്ലെങ്കില്‍ മര്‍ക്കോസിന്‍റെ സുവിശേഷത്തിന്‍റെ മൂല കൃതിയില്‍ ഈ ഭാഗം കാണപ്പെടുന്നില്ല എന്ന് സൂചിപ്പിക്കുന്നു. പരിഭാഷകര്‍ ഇതുപോലെ ഉള്ള ഏതെങ്കിലും രീതി ദൈവവചനത്തിന്‍റെ ആധുനിക തര്‍ജ്ജിമകളില്‍ കാണുന്ന പ്രകാരം ഉപയോഗിക്കുവാന്‍ ആലോചന തരുന്നു.

  • ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ, അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റ ശേഷം, അവിടുന്ന് ആദ്യം ഏഴു ഭൂതങ്ങളെ പുറത്താക്കിയ മഗ്ദലനകാരി മറിയത്തിനു പ്രത്യക്ഷനായി. അവനോടു കൂടെ ഉണ്ടായിരുന്നവരായ എല്ലാവരോടും, അവര്‍ ദുഖിച്ചും കരഞ്ഞും കൊണ്ടിരിക്കുമ്പോള്‍ തന്നെ ചെന്ന് അവള്‍ പറഞ്ഞു. അവിടുന്ന് ജീവനോടെ ഇരിക്കുന്നു എന്നും അവള്‍ക്കു താന്‍ പ്രത്യക്ഷന്‍ ആയെന്നും അവരോടു പറഞ്ഞു എങ്കിലും, അവര്‍ വിശ്വസിച്ചില്ല. ഈ കാര്യങ്ങള്‍ക്ക് ശേഷം അവിടുന്ന് വേറെ രണ്ടു പേര്‍ക്ക് അവര്‍ അവരുടെ നാട്ടിലേക്ക് പോകുമ്പോള്‍, വ്യത്യസ്തമായ രീതിയില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ശേഷം ഉള്ള ശിഷ്യന്മാരുടെ അടുക്കല്‍ ചെന്ന് പറഞ്ഞു, എന്നാല്‍ അവര്‍ അവരെ വിശ്വസിച്ചില്ല. യേശു പിന്നീട് അവര്‍ മേശയില്‍ ചാഞ്ഞിരിക്കുമ്പോള്‍ അവര്‍ക്ക് പ്രത്യക്ഷനായി അവരെ അവരുടെ അവിശ്വാസവും ഹൃദയ കാഠിന്യവും നിമിത്തം ശാസിക്കുകയും ചെയ്തു, കാരണം തന്നെ മരണത്തില്‍ നിന്നും ഉയിര്‍ത്തവനായി കണ്ടവരുടെ വാക്ക് അവര്‍ വിശ്വാസിക്കാതെ ഇരുന്നതിനാല്‍ തന്നെ. അവിടുന്ന് അവരോടു പറഞ്ഞത്, ‘നിങ്ങള്‍ ഭൂലോകമെങ്ങും പോകുവിന്‍, സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും. വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും: എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും. അവര്‍ പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ അവരുടെ കൈകള്‍ കൊണ്ട് എടുക്കും, മരണകരമായ യാതൊന്നു കുടിച്ചാലും, അത് അവര്‍ക്ക് യാതൊരു ദോഷവും വരുത്തുകയില്ല. അവര്‍ രോഗികളുടെ മേല്‍ കൈകള്‍ വെയ്ക്കും, അവര്‍ സൌഖ്യം പ്രാപിക്കുകയും ചെയ്യും. കര്‍ത്താവ്‌ അവരോടു സംസാരിച്ചു കഴിഞ്ഞ ശേഷം, അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെടുകയും, പിതാവിന്‍റെ വലത്ത് ഭാഗത്ത് ഇരിക്കുകയും ചെയ്തു. ശിഷ്യന്മാര്‍ പുറപ്പെട്ടു പോയി എല്ലായിടങ്ങളിലും പ്രസംഗിക്കുകയും, കര്‍ത്താവ്‌ അവരോടു കൂടെ ഇരുന്നു പ്രവര്‍ത്തിക്കുകയും അവരുടെ കൈകളാല്‍ നടന്നതായ അടയാളങ്ങളാല്‍ തിരുവചനത്തെ ഉറപ്പിച്ചു വരികയും ചെയ്തു.” (16:9-20)

(കാണുക: rc://*/tw/dict/bible/kt/sonofman)