ml_tn/mrk/16/intro.md

3.6 KiB

മര്‍ക്കോസ് 16 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

കല്ലറ

യേശുവിനെ അടക്കം ചെയ്‌തതായ കല്ലറ ([മര്‍ക്കോസ് 15:46] (../../mrk/15/46.md)) ധനികരായ യെഹൂദന്മാര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുവാന്‍ ഉപയോഗിച്ചു വന്ന തരത്തിലുള്ളത് ആയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ പാറയില്‍ വെട്ടി എടുത്തതായ ഒരു അറയായിരുന്നു. തൈലവും ഇതര ലേപന വസ്തുക്കളും പൂശിയ ശേഷം ശീലകളാല്‍ ശരീരം ചുറ്റി പൊതിഞ്ഞ് അനന്തരം ആ ശരീരം വെയ്ക്കത്തക്ക വിധം ഉള്ള ഒരു പരന്ന സ്ഥലം അതിന്‍റെ ഒരു വശത്ത് ഉണ്ടായിരുന്നു. അതിനു ശേഷം ആ ശവകുടീരത്തിനു മുന്‍പില്‍ ഒരു വലിയ കല്ല്‌ ഉരുട്ടി വെക്കുമായിരുന്നു, അതിനാല്‍ ആരും തന്നെ ഉള്‍വശം കാണുവാനോ അല്ലെങ്കില്‍ അകത്തേക്ക് പ്രവേശിക്കുവാനോ സാധ്യമല്ലായിരുന്നു.

ഈ അധ്യായത്തിലുള്ള ഇതര പരിഭാഷ വിഷമതകള്‍

വെണ്മ വസ്ത്രം ധരിച്ച ഒരു യുവാവ്

മത്തായി, മര്‍ക്കോസ്, ലൂക്കോസ്, അതുപോലെ യോഹന്നാനും വെണ്മ വസ്ത്രം ധരിച്ച ദൂതന്മാര്‍ യേശുവിന്‍റെ കല്ലറയില്‍ സ്ത്രീകളുടെ സമീപം ഉണ്ടായിരുന്നതായി പ്രസ്താവിക്കുന്നു. രണ്ടു ഗ്രന്ഥകര്‍ത്താക്കള്‍ അവരെ പുരുഷന്മാര്‍ എന്ന് പറയുന്നു, അത് ആ ദൂതന്മാര്‍ മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതു കൊണ്ട് മാത്രം പ്രസ്താവിച്ചതാണ്. രണ്ടു ഗ്രന്ഥകാരന്മാര്‍ രണ്ടു ദൂതന്മാരെ കുറിച്ച് പറയുന്നു. എല്ലാ വചനഭാഗങ്ങളും ഒരുപോലെ തന്നെ പറയുന്നു എന്ന് വ്യക്തമാക്കാന്‍ പരിശ്രമിക്കാതെ ഈ വചന ഭാഗങ്ങള്‍ ഓരോന്നും ULT യില്‍ കാണുന്ന പ്രകാരം പരിഭാഷ ചെയ്യുന്നത് ഉചിതമാകുന്നു. (കാണുക: മത്തായി 28:1-2, മര്‍ക്കോസ് 16:5, ലൂക്കോസ് 24:4, യോഹന്നാന്‍ 20:12)