ml_tn/mrk/12/36.md

3.5 KiB

David himself

“അവന്‍ തന്നെ” എന്നുള്ള ഈ പദം ദാവീദിനെ സൂചിപ്പിക്കുകയും അവന്‍ പറഞ്ഞത് എന്താണെന്ന് ഊന്നല്‍ നല്‍കുവാന്‍ വേണ്ടി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. മറുപരിഭാഷ: “ഈ ദാവീദായിരുന്നു” (കാണുക: rc://*/ta/man/translate/figs-rpronouns)

in the Holy Spirit

ഇത് അര്‍ത്ഥം നല്‍കുന്നത് താന്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി എന്നാണ്. അതായത്, പരിശുദ്ധാത്മാവ് ദാവീദിനെ താന്‍ പറഞ്ഞതായ വസ്തുതയിലേക്ക് വഴി നയിച്ചു. മറുപരിഭാഷ: “പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി” (കാണുക: rc://*/ta/man/translate/figs-idiom)

said, 'The Lord said to my Lord

ഇവിടെ ദാവീദ് ദൈവത്തെ “കര്‍ത്താവ്‌” എന്നും ക്രിസ്തുവിനെ “എന്‍റെ കര്‍ത്താവ്‌” എന്നും അഭിസംബോധന ചെയ്യുന്നു. ഇത് കൂടുതല്‍ വ്യക്തതയോട് കൂടെ എഴുതാം. മറുപരിഭാഷ: ക്രിസ്തുവിനെ കുറിച്ച് പ്രസ്താവിച്ചിരി ക്കുന്നത്, “കര്‍ത്താവായ ദൈവം എന്‍റെ കര്‍ത്താവിനോട് പറഞ്ഞിരിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-explicit)

Sit at my right hand

യേശു ഒരു സങ്കീര്‍ത്തനം ഉദ്ധരിക്കുന്നു. ഇവിടെ ദൈവം ക്രിസ്തുവിനോട് സംസാരിക്കുന്നു. “ദൈവത്തിന്‍റെ വലത്തു ഭാഗത്ത്” ഇരിക്കുവാന്‍ എന്നത് ദൈവത്തില്‍ നിന്നും വളരെ ബഹുമാനവും അധികാരവും പ്രാപിക്കുന്നതിനുള്ള ഒരു പ്രതീകാത്മക പ്രവര്‍ത്തി ആകുന്നു. മറുപരിഭാഷ: “എന്‍റെ സമീപേ ബഹുമാനത്തിന്‍റെ സ്ഥാനത്തിരിക്കുക” (കാണുക: rc://*/ta/man/translate/translate-symaction)

until I make your enemies your footstool

ഈ ഉദ്ധരണിയില്‍, ദൈവം തന്‍റെ ശത്രുക്കളെ പരാജയപ്പെടുത്തി അവരെ ഒരു പാദപീഠമാക്കി തീര്‍ക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. മറുപരിഭാഷ: “ഞാന്‍ പൂര്‍ണ്ണമായും നിന്‍റെ ശത്രുക്കളെ പരാജയപ്പെടുത്തുവോളവും” (കാണുക: rc://*/ta/man/translate/figs-metaphor)