ml_tn/mrk/10/intro.md

4.0 KiB

മര്‍ക്കോസ് 10 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ചില പരിഭാഷകളില്‍ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ പാഠത്തില്‍ താളിന്‍റെ വലത്തെ ഭാഗം ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു. 10:7-8 ഭാഗത്ത് ഉള്ള ഉദ്ധരണിയില്‍ ULT ഇപ്രകാരം ചെയ്തിട്ടുണ്ട്.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍.

വിവാഹ മോചനത്തെ സംബന്ധിച്ച യേശുവിന്‍റെ പഠിപ്പിക്കല്‍

മോശെയുടെ ന്യായപ്രമാണത്തെ ലംഘിക്കുന്നത് നല്ലത് എന്ന് യേശുവിനെക്കൊണ്ട് പറയിപ്പിക്കുവാന്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിക്കുവാനായി പരീശന്മാര്‍ ആഗ്രഹിച്ചു, ആയതിനാല്‍ അവര്‍ വിവാഹമോചനത്തെ കുറിച്ചു അവിടുത്തോടു ചോദിക്കുവാനിടയായി. പരീശന്മാര്‍ തെറ്റായി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് കാണിക്കുവാനായി യേശു വിവാഹത്തെ കുറിച്ചു ദൈവം അത് വാസ്തവമായി എപ്രകാരമാണ് രൂപവല്‍ക്കരിച്ചിരുന്നത് എന്ന് പറയുവാനിടയായി.

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

ഉപമാനം

ഉപമാനങ്ങള്‍ എന്നത് അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങളെ വിവരിക്കുവാനായി സംഭാഷകര്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളായ വസ്തുക്കളുടെ ചിത്രങ്ങളാകുന്നു. “ഞാന്‍ കുടിക്കുവാന്‍ പോകുന്ന പാനപാത്രം” എന്ന് യേശു പറയുമ്പോള്‍, വളരെ കയ്പ്പുള്ള, വിഷമയമായ ഒരു ദ്രാവകം ഒരു പാനപാത്രത്തിലെന്ന പോലെ ക്രൂശില്‍ താന്‍ അനുഭവിക്കുവാന്‍ പോകുന്ന കഷ്ടതകളെ കയ്പ്പിനോട് സമാനപ്പെടുത്തി യേശു സംസാരിക്കുവാനിടയായി.

ഈ അദ്ധ്യായത്തില്‍ സാധ്യതയുള്ള ഇതര പരിഭാഷാ വിഷമതകള്‍

വിരോധാഭാസം

ഒരു വിരോധാഭാസമെന്നു പറയുന്നത് അസാധ്യം എന്ന് കരുതുന്ന ഒന്നിനെ കുറിച്ച് വിവരിക്കുന്ന ഒരു യഥാര്‍ത്ഥമായ പ്രസ്താവനയാകുന്നു. “നിങ്ങളുടെ ഇടയില്‍ മഹാനാകുവാന്‍ ആഗ്രഹിക്കുന്ന ഏവനും നിങ്ങളുടെ ദാസനാകണം!” എന്നുള്ള ഒരു വിരോധാഭാസ ചിന്ത ഇത് പറയുമ്പോള്‍ യേശു ഉപയോഗിക്കുന്നു. (മര്‍ക്കോസ് 10:43).