ml_tn/mrk/07/11.md

2.9 KiB

Whatever help you would have received from me is Corban

ശാസ്ത്രിമാരുടെ സമ്പ്രദായം പറയുന്നത് ഒരിക്കല്‍ പണമോ മറ്റു വസ്തുക്കളോ ദേവാലയത്തിലേക്ക് വാഗ്ദത്തം ചെയ്തു കഴിഞ്ഞാല്‍, അത് പിന്നീട് മറ്റു യാതൊരു ആവശ്യങ്ങള്‍ക്കു വേണ്ടിയും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

is Corban

കൊര്‍ബ്ബാന്‍ എന്ന എബ്രായ പദം ഇവിടെ സൂചിപ്പിക്കുന്നത്‌ ജനം ദൈവത്തിനു നല്‍കാം എന്ന് വാഗ്ദത്തം ചെയ്യുന്ന സാധനങ്ങളെ ആകുന്നു. പരിഭാഷകര്‍ സാധാരണയായി അവരുടെ നിര്‍ദ്ധിഷ്ട ഭാഷയിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് അതുപോലെ തന്നെ ലിപ്യന്തരണം ചെയ്യാറുണ്ട്. ചില പരിഭാഷകര്‍ അതിന്‍റെ അര്‍ത്ഥം പരിഭാഷ ചെയ്യുകയും, തുടര്‍ന്നു വരുന്ന മര്‍ക്കോസിന്‍റെ അര്‍ത്ഥ വിശദീകരണം അവര്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. മറുപരിഭാഷ: “ദൈവത്തിനു വേണ്ടിയുള്ള ഒരു ദാനം” അല്ലെങ്കില്‍ “ദൈവത്തിനു ഉള്‍പ്പെട്ടത്” (കാണുക: rc://*/ta/man/translate/translate-transliterate)

Given to God

ഈ പദസഞ്ചയം “കൊര്‍ബ്ബാന്‍” എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം വിശദീകരിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മര്‍ക്കോസ് അര്‍ത്ഥം വിശദീകരിക്കുന്നത് നിമിത്തം തന്‍റെ യെഹൂദന്മാര്‍ അല്ലാത്ത വായനക്കാര്‍ക്ക് യേശു പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നു. മറുപരിഭാഷ: “ഞാന്‍ അത് ദൈവത്തിനു നല്‍കിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)